---
title: "റേഷന്‍ കട മാറും ; അടയ്ക്കാത്തെരുവിലെ 44 ാം നമ്പര്‍ റേഷന്‍ കട പഴങ്കാവിലേക്ക് "
english_title: "RATION SHOP CHANGE - VATAKARA MUNCIPALITY "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4385/ration-shop-change-vatakara-muncipality"
published_at: "2021-10-10T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61626068d5161_ration shop.jpg"
keywords: []
---

# റേഷന്‍ കട മാറും ; അടയ്ക്കാത്തെരുവിലെ 44 ാം നമ്പര്‍ റേഷന്‍ കട പഴങ്കാവിലേക്ക് 

> **Lead Summary:** വടകര : അടയ്ക്കാത്തെരുവില്‍ പ്രവര്‍ത്തിച്ചുവരുന്ന നാല്‍പ്പത്തിനാലാം നമ്പര്‍ റേഷന്‍ കട പൊതുജന സൗകര്യാര്‍ഥം പഴങ്കാവിലെ 'കൈരളി' വായനശാലയ്ക്ക് മുമ്പിലുള്ള കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനമായതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

## Article Content

വടകര : അടയ്ക്കാത്തെരുവില്‍ പ്രവര്‍ത്തിച്ചുവരുന്ന നാല്‍പ്പത്തിനാലാം നമ്പര്‍ റേഷന്‍ കട പൊതുജന സൗകര്യാര്‍ഥം പഴങ്കാവിലെ 'കൈരളി' വായനശാലയ്ക്ക് മുമ്പിലുള്ള കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനമായതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പരവന്തല ,പഴങ്കാവ് ,അറക്കിലാട് നിവാസികളായ 900 ഓളം കാര്‍ഡുടമകള്‍ക്ക് ഏറെ സൗകര്യപ്രദമാകും 43, 59 നമ്പര്‍ റേഷന്‍ കടകള്‍ തുടര്‍ന്നും അടക്കാതെരുവില്‍ തന്നെ പ്രവര്‍ത്തിക്കും

** ദര്‍ഘാസ് ക്ഷണിച്ചു **

വടകര: തോടന്നൂര്‍ ബ്ലോക്ക് പഞ്ചാത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ (12 എണ്ണം) ചെയ്യുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു.

ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്ന അവസാന തീയതി ഒക്ടോബര്‍ 20ന് വൈകീട്ട് ആറ് മണി. പ്രവൃത്തികളെ സംബന്ധിച്ച വിശദവിവരങ്ങള്‍ http://tender.isgkerala.gov.in/pages/displayTender.php, www.etenders.kerala.gov.in ലഭിക്കും.

ഫോണ്‍: 0496 2590232.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4385/ration-shop-change-vatakara-muncipality)