---
title: "പെൺകുട്ടി ബഹളംവെച്ചു ; സ്വകാര്യബസിൽ യാത്രക്കിടെ പെൺകുട്ടിയെ ശല്യംചെയ്ത യുവാവ് അറസ്റ്റിൽ "
english_title: "Man arrested for harassing girl on private bus"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4388/man-arrested-for-harassing-girl-on-private-bus"
published_at: "2021-10-10T09:27:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61626518dcb57_arrest.jpg"
keywords: []
---

# പെൺകുട്ടി ബഹളംവെച്ചു ; സ്വകാര്യബസിൽ യാത്രക്കിടെ പെൺകുട്ടിയെ ശല്യംചെയ്ത യുവാവ് അറസ്റ്റിൽ 

> **Lead Summary:** **വടകര : **യാത്രക്കിടെ സ്വകാര്യബസിൽ പെൺകുട്ടിയെ ശല്യംചെയ്ത യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ്ഹിൽ സ്നേഹ ഹൗസിൽ രാഹുൽ ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് - കണ്ണൂർ റൂട്ടിലോടുന്ന ബസിൽ നന്തിയിൽ വെച്ചാണ് പെൺകുട്ടിയെ ശല്യപ്പെടുത്തിയത്.

## Article Content

**വടകര : **യാത്രക്കിടെ സ്വകാര്യബസിൽ പെൺകുട്ടിയെ ശല്യംചെയ്ത യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ്ഹിൽ സ്നേഹ ഹൗസിൽ രാഹുൽ ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് - കണ്ണൂർ റൂട്ടിലോടുന്ന ബസിൽ നന്തിയിൽ വെച്ചാണ് പെൺകുട്ടിയെ ശല്യപ്പെടുത്തിയത്.

പെൺകുട്ടി ബഹളംവെച്ചതോടെ യാത്രക്കാർ ഇടപെട്ട് ഇയാളെ പയ്യോളി പോലീസിനെ ഏൽപ്പിച്ചു. രാത്രിയോടെ കൊയിലാണ്ടി പോലീസിന് കൈമാറി. എസ്.ഐ. മാരായ എസ്. ശ്രീജേഷ്, എം.എൽ. അനൂപ്, ഹാരോൾഡ് ജോർജ് എന്നിവരാണ് കേസന്വേഷണം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4388/man-arrested-for-harassing-girl-on-private-bus)