---
title: "ആദിയൂർ ആരോഗ്യഉപകേന്ദ്രം തുറക്കണമെന്ന അവിശ്യവുമായി ജനകീയ സമിതി "
english_title: "Janakiya Samithi demands opening of Adiyoor Health Sub Center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4394/janakiya-samithi-demands-opening-of-adiyoor-health-sub-center"
published_at: "2021-10-10T09:56:00+05:30"
category: "Orkkatteri"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61626be5cda8d_health center adhiyur.jpg"
keywords: []
---

# ആദിയൂർ ആരോഗ്യഉപകേന്ദ്രം തുറക്കണമെന്ന അവിശ്യവുമായി ജനകീയ സമിതി 

> **Lead Summary:** **ഓർക്കാട്ടേരി : **ഏറാമല പഞ്ചായത്തിലെ നാലാംവാർഡ് ആദിയൂർ ആരോഗ്യഉപകേന്ദ്രം തുറക്കണമെന്ന അവിശ്യവുമായി ജനകീയ സമിതി. സ്റ്റാഫ് നഴ്‌സിന്റെ മുഴുവൻസമയ സേവനമുള്‍പ്പെടെ തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് പ്രദേശവാസികളുടെ ആവിശ്യം. വല്ലപ്പോഴുമുള്ള പ്രതിരോധകുത്തിവെപ്പിന് മാത്രമാണ് ഇപ്പോൾ ആരോഗ്യവകുപ്പ് ജീവനക്കാർ ഇവിടെ എത്താറുള്ളത്.

## Article Content

**ഓർക്കാട്ടേരി : **ഏറാമല പഞ്ചായത്തിലെ നാലാംവാർഡ് ആദിയൂർ ആരോഗ്യഉപകേന്ദ്രം തുറക്കണമെന്ന അവിശ്യവുമായി ജനകീയ സമിതി. സ്റ്റാഫ് നഴ്‌സിന്റെ മുഴുവൻസമയ സേവനമുള്‍പ്പെടെ തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് പ്രദേശവാസികളുടെ ആവിശ്യം. വല്ലപ്പോഴുമുള്ള പ്രതിരോധകുത്തിവെപ്പിന് മാത്രമാണ് ഇപ്പോൾ ആരോഗ്യവകുപ്പ് ജീവനക്കാർ ഇവിടെ എത്താറുള്ളത്.

രാത്രികാലങ്ങളിലെ അത്യാവശ്യസേവനങ്ങൾക്ക് ഓർക്കാട്ടേരിയിലെ സ്വകാര്യ ക്ലിനിക്കിനെയാണ് ഇപ്പോൾ ജനങ്ങൾ ആശ്രയിക്കുന്നത്. ഹൈസ്കൂൾപരിസരത്ത് നേരത്തേ തന്നെ ഉപകേന്ദ്രത്തിന് കെട്ടിടമുണ്ടായിരുന്നു. 2005-ൽ ഇത് പുതുക്കിപ്പണിതു. ഈ കെട്ടിടത്തിൽ വൈദ്യുത കണക്‌ഷൻ ലഭിച്ചതുതന്നെ വർഷങ്ങളുടെ ശ്രമഫലമായാണ്.

ഏറാമല പഞ്ചായത്തിലെ പയ്യത്തൂർ, തുരുത്തിമുക്ക്, ആദിയൂർ പ്രദേശവാസികൾക്കെല്ലാം ഉപകാരപ്പെടേണ്ട ഈ ഉപകേന്ദ്രം ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. തുടക്കത്തിൽ മുഴുവൻസമയ നഴ്‌സിന്റെ സേവനം ലഭിച്ചിരുന്നു. ഇത് നിലച്ചിട്ട് വർഷങ്ങളായി. ഉപകേന്ദ്രത്തിന്റെ കെട്ടിടം പഴയതാണെങ്കിലും ഇവിടെ താമസിക്കാനുള്ള സൗകര്യമുണ്ട്.

രാത്രികാലസേവനങ്ങൾക്കടക്കം നഴ്‌സും ഒപ്പംതന്നെ ഡോക്ടറുടെ സേവനവും ലഭ്യമാക്കണമെന്നാണ് ജനകീയസമിതിയുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് ആരോഗ്യവകുപ്പിനും എം.എൽ.എ.ക്കും നിവേദനങ്ങളും നൽകിയിട്ടുണ്ട്. ഈ മഹാമാരിക്കാലത്തെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4394/janakiya-samithi-demands-opening-of-adiyoor-health-sub-center)