---
title: "ഞങ്ങളും കൃഷിയിലേക്ക്; അഴിയൂർ മഞ്ഞൾ കൃഷി തുടങ്ങി"
english_title: "We too started farming; Azhiyoor started cultivating turmeric"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43977/we-too-started-farming-azhiyoor-started-cultivating-turmeric"
published_at: "2022-05-20T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287ba1f6f955_.jpg"
keywords: []
---

# ഞങ്ങളും കൃഷിയിലേക്ക്; അഴിയൂർ മഞ്ഞൾ കൃഷി തുടങ്ങി

> **Lead Summary:** **അഴിയൂർ: **സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഞങ്ങളും കൃഷിയിലേക്ക് പദ്ധതി അഴിയൂർ ഗ്രാമപഞ്ചായത്തിലെ 16ആം വാർഡിൽ തുടങ്ങി. പദ്ധതിയുടെ ഭാഗമായി വാർഡിൽ രൂപീകരിച്ച ഹരിതം കാർഷിക കൂട്ടായ്മയാണ് അരയേക്കർ സ്ഥലത്ത് മഞ്ഞൾ കൃഷി ആരംഭിച്ചത്.

## Article Content

**അഴിയൂർ: **സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഞങ്ങളും കൃഷിയിലേക്ക് പദ്ധതി അഴിയൂർ ഗ്രാമപഞ്ചായത്തിലെ 16ആം വാർഡിൽ തുടങ്ങി. പദ്ധതിയുടെ ഭാഗമായി വാർഡിൽ രൂപീകരിച്ച ഹരിതം കാർഷിക കൂട്ടായ്മയാണ് അരയേക്കർ സ്ഥലത്ത് മഞ്ഞൾ കൃഷി ആരംഭിച്ചത്.

കൃഷിയുടെ തടമൊരുക്കൽ പ്രവൃത്തി വാർഡ് മെമ്പർ സാലിം പുനത്തിൽ ഉദ്ഘാടനം ചെയ്തു. ഹരിതം കാർഷിക കൂട്ടായ്മ സിക്രട്ടറി സഫീറ തോട്ടുംമുഖത്ത് അദ്ധ്യക്ഷത വഹിച്ചു.

വാർഡ് വികസന സമിതി അംഗങ്ങളായ മൻഷൂദ് എരിക്കിൽ, സിദ്ധീഖ് ഇ, കൂട്ടായ്മ അംഗങ്ങളായ സാവിത്രി, ജമീല, സമീറ, സൈബുന്നിസ, സുബൈദ എന്നിവർ നേതൃത്വം നൽകി. പദ്ധതിയുടെ ഭാഗമായി നാനൂറ് എണ്ണം കദളി വാഴയുടെ കൃഷിയും 16 ആം വാർഡിൽ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43977/we-too-started-farming-azhiyoor-started-cultivating-turmeric)