---
title: "തിരുവള്ളൂരിൽ യു ഡി എഫ് പ്രതിഷേധം"
english_title: "UDF protest in Tiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43984/udf-protest-in-tiruvallur"
published_at: "2022-05-20T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287be9476750_.jpg"
keywords: []
---

# തിരുവള്ളൂരിൽ യു ഡി എഫ് പ്രതിഷേധം

> **Lead Summary:** **തിരുവള്ളൂർ:** കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യു ഡി എഫ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി.

## Article Content

**തിരുവള്ളൂർ:** കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യു ഡി എഫ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി.

കേരളത്തെ സമ്പൂർണ കടക്കെണിയിലാക്കുന്ന കെ.റെയിൽ സിൽവർ ലൈൻ പദ്ധതി നിർത്തലാക്കുക, അനിയന്ത്രിതമായ പെട്രോൾ -ഡീസൽ - പാചക വാതക വില വർദ്ധന പിൻവലിക്കുക ,ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ / നിലപാടുകൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയത്തിപ്പിടിച്ച് നടത്തിയ ധർണ നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ ഉദ്ഘാടനം ചെയ്തു.

എടവത്ത് കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ബവിത്ത് മലോൽ, കണ്ണോത്ത് സൂപ്പി ഹാജി,ആർ.കെ.മുഹമ്മദ്, സി.കെ സൂപ്പി, വി.കെ.ഇസ്ഹാഖ്, രമേഷ് നൊച്ചാട്ട്, , പി.അബ്ദു റഹ്മാൻ, സി.ആർ.സജിത്ത്, സി.എ.നൗഫൽ, ഷബീർ കോട്ടപ്പള്ളി, നിഷില കോരപ്പാണ്ടി,കുണ്ടാറ്റിൽ മൊയ്തു, ശ്രീജ തറവട്ടത്ത്, കെ.വി.ഷഹനാസ്, കെ.കെ. സൂപ്പി, കെ.മൊയ്തീൻ മാസ്റ്റർ,ഫൈസൽ തോടന്നൂർ, സാബിത്ത് എൻ,പി.കെ.കാസിം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43984/udf-protest-in-tiruvallur)