---
title: "മഴ പെയ്താല്‍ വൈദ്യുതി നിലക്കും; ദുരിതം പേറി അഴിയൂര്‍ നിവാസികള്‍ "
english_title: "When it rains, the power goes out; Azhiyur residents in distress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43988/when-it-rains-the-power-goes-out-azhiyur-residents-in-distress"
published_at: "2022-05-20T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287c67d1e5a4_electric.jpg"
keywords: []
---

# മഴ പെയ്താല്‍ വൈദ്യുതി നിലക്കും; ദുരിതം പേറി അഴിയൂര്‍ നിവാസികള്‍ 

> **Lead Summary:** **വടകര: **കെ .എസ് . ഇ .ബി അഴിയൂര്‍ സെക്ഷനില്‍ മഴയൊന്ന് പെയ്താല്‍ വൈദ്യുതി നിലക്കും. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ചാറിയ സമയത്തൊക്കെ വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ് . പല ദിവസങ്ങളിലും വൈകീട്ട് വൈദ്യുതി നിലച്ചാല്‍ അടുത്ത ദിവസമാണ് ഇത് പുനസ്ഥാപിക്കുന്നത്.

## Article Content

**വടകര: **കെ .എസ് . ഇ .ബി അഴിയൂര്‍ സെക്ഷനില്‍ മഴയൊന്ന് പെയ്താല്‍ വൈദ്യുതി നിലക്കും. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ചാറിയ സമയത്തൊക്കെ വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ് . പല ദിവസങ്ങളിലും വൈകീട്ട് വൈദ്യുതി നിലച്ചാല്‍ അടുത്ത ദിവസമാണ് ഇത് പുനസ്ഥാപിക്കുന്നത്.

ഉപഭോക്താക്കള്‍ പല തവണ പരാതി പറഞ്ഞെങ്കിലും ഫലം നിരാശ മാത്രമാണ്. മഴ പെയ്ത ദിവസങ്ങളില്‍ ഒക്കെ രാത്രിയും പകലുമായി വൈദ്യുതി ഒളിച്ചു കളി തുടരുകയാണ്. വൈദ്യുതി ലൈനില്‍ മരച്ചില്ലകളും മറ്റും വീഴുന്നതാണ് തടസത്തിന്റെ പ്രധാന കാരണമായി പറയുന്നത്.

എന്നാല്‍ മണ്‍സൂണിന് മുന്‍പ് ലൈനിന് മുകളിലെ തടസ്സങ്ങള്‍ നീക്കം ചെയ്തു എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഫീഡര്‍ തകരാര്‍ സംഭവിച്ചാല്‍ മറ്റ് ഫീഡര്‍ വഴി വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കിയതായി കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നുണ്ടെങ്കിലും അഴിയൂര്‍ സെക്ഷനില്‍ വൈദ്യുതി മുടങ്ങുന്നത് ജനത്തിന് ദുരിതമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43988/when-it-rains-the-power-goes-out-azhiyur-residents-in-distress)