---
title: "വിലക്കയറ്റം;  ഓര്‍ക്കാട്ടേരിയിലും അഴിയൂരിലും  യുഡിഎഫ് പ്രതിഷേധം "
english_title: "Inflation; UDF protests in Orkatteri and Azhiyoor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43991/inflation-udf-protests-in-orkatteri-and-azhiyoor"
published_at: "2022-05-20T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287c9cf93694_udf.jpg"
keywords: []
---

# വിലക്കയറ്റം;  ഓര്‍ക്കാട്ടേരിയിലും അഴിയൂരിലും  യുഡിഎഫ് പ്രതിഷേധം 

> **Lead Summary:** **വടകര: **പെട്രോളിയം ഉത്പന്നങ്ങളുടെ വിലകയറ്റം തടയുക , സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു യുഡിഎഫ് നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. യുഡിഎഫ് ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സായാഹ്ന ധര്‍ണ്ണ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെ.കെ കുഞ്ഞമ്മദ് അദ്ധ്യക്ഷം വഹിച്ചു.

## Article Content

**വടകര: **പെട്രോളിയം ഉത്പന്നങ്ങളുടെ വിലകയറ്റം തടയുക , സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു യുഡിഎഫ് നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. യുഡിഎഫ് ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സായാഹ്ന ധര്‍ണ്ണ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെ.കെ കുഞ്ഞമ്മദ് അദ്ധ്യക്ഷം വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി, ഒ.കെ ഇബ്രാഹിം, രാജഗോപാലന്‍, കരുണന്‍ കുനിയില്‍,പി.പി ജാഫര്‍, ഷുഹൈബ് കുന്നത്ത്, കോമത്ത് അബൂബക്കര്‍, സി.കെ ഹരിദാസന്‍, ഹാഫിസ് മാതാഞ്ചേരി,നവാസ് കെ.കെ, കെ.പി സുബൈര്‍,ഷെജീര്‍ ഏറാമല, റിയാസ് കുനിയില്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.

പി.രാമകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും കെ.ഇ ഇസ്മായില്‍ നന്ദിയും പറഞ്ഞു യു.ഡി.എഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി ഒ .കെ.കുഞ്ഞബ്ദുളള ഉദ്ഘാടനം ചെയ്തു. കെ.അന്‍വര്‍ ഹാജി അദ്ധ്യക്ഷനായി.

കണ്‍വീനര്‍ പി.ബാബുരാജ് ,കേരള കോണ്‍ഗ്രസ്( ജേക്കബ്) ജില്ലാ സെക്രട്ടറി പ്രദീപ് ചോമ്പാല , കാസിം നെല്ലോളി , വി.കെ .അനില്‍കുമാര്‍ ,എം. ഇസ്മായില്‍,, കെ.പി.രവീന്ദ്രന്‍, കെ.പി.വിജയന്‍, ബബിത്ത് തയ്യില്‍,ഷാനിദ് എം, പാമ്പള്ളി ബാലകൃഷ്ണന്‍, ഷഹീര്‍ അഴിയൂര്‍ .എ.കെ. ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43991/inflation-udf-protests-in-orkatteri-and-azhiyoor)