---
title: "വടകരയില്‍ പി.എം ഹരിദാസന്‍ മാസ്റ്റര്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു"
english_title: "PM Haridasan Master in Vadakara A memorial service was held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43992/pm-haridasan-master-in-vadakara-a-memorial-service-was-held"
published_at: "2022-05-20T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287cabd529e3_sndp.jpg"
keywords: []
---

# വടകരയില്‍ പി.എം ഹരിദാസന്‍ മാസ്റ്റര്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: ** എസ് എന്‍ഡിപി യോഗം വടകര യൂണിയന്‍ മുന്‍ ചെയര്‍മാന്‍ പി.എം.ഹരിദാസന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സദസ്സ് സമുചിതമായി ആചരിച്ചു.

## Article Content

**വടകര: ** എസ് എന്‍ഡിപി യോഗം വടകര യൂണിയന്‍ മുന്‍ ചെയര്‍മാന്‍ പി.എം.ഹരിദാസന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സദസ്സ് സമുചിതമായി ആചരിച്ചു.

ഗുരുദേവ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ അനുസ്മരണ പരിപാടി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ഉദ്ഘാടനം ചെയ്തു.

വടകര മേഖലയിലെ ഗുരുപ്രചാരകനും, ലളിതമായ ജീവിതത്തിന്റെ ഉടമയുമാണെന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ സന്തോഷ് അരയാക്കണ്ടി പറഞ്ഞു. യൂണിയന്‍ സെക്രട്ടറി പി.എം.രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

വെസ് : പ്രസിഡണ്ട് കെ.ടി.ഹരിമോഹന്‍ അധ്യക്ഷത വഹിച്ചു. നാണു മാസ്റ്റര്‍ പയ്യോളി,കൊയിലാണ്ടി യൂണയന്‍ സെക്രട്ടറി ദാസന്‍പറമ്പത്ത്,ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍ ബാബു പൂതം പാറ,2001നമ്പര്‍ വടകര ശാഖ സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍, നാണു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ വിനോദന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43992/pm-haridasan-master-in-vadakara-a-memorial-service-was-held)