---
title: "വടകരയിൽ  ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ്  ഏജൻ്റ് നിയമനം"
english_title: "Appointment of Rural Postal Life Insurance Agent in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44044/appointment-of-rural-postal-life-insurance-agent-in-vadakara"
published_at: "2022-05-21T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288767b7d1cb_jobs.jpg"
keywords: []
---

# വടകരയിൽ  ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ്  ഏജൻ്റ് നിയമനം

> **Lead Summary:** **വടകര: **വടകര തപാൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ചേർക്കുന്നതിന് ഏജന്റുമാരെ നിയമിക്കുന്നു. 18-നും 50-നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത പത്താംക്ലാസ്.

## Article Content

**വടകര: **വടകര തപാൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ചേർക്കുന്നതിന് ഏജന്റുമാരെ നിയമിക്കുന്നു. 18-നും 50-നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത പത്താംക്ലാസ്.

മുൻപരിചയമുള്ളവർ, വിമുക്തഭടന്മാർ, അങ്കണവാടി ജീവനക്കാർ, മഹിളാ മണ്ഡൽ വർക്കേഴ്‌സ്, പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, കംപ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന. തിരഞ്ഞെടുക്കപ്പെടുന്നവർ സെക്യൂരിറ്റി ഡെപ്പോസിറ്റായി സ്വന്തം പേരിൽ 5000 രൂപയുടെ സേവിങ്‌സ് സർട്ടിഫിക്കറ്റ് എടുക്കണം.

ഫോൺ നമ്പർ, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് പകർപ്പ്, മറ്റ് യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവസഹിതം അപേക്ഷിക്കണം.

വിലാസം: സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, വടകര ഡിവിഷൻ, വടകര, 673101. ജൂൺ 10-നുള്ളിൽ അപേക്ഷ കിട്ടണം. ഫോൺ: 9747501900, 9496726900.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44044/appointment-of-rural-postal-life-insurance-agent-in-vadakara)