---
title: "വിദ്യാർത്ഥികളെ വലയിലാക്കുന്ന ലഹരി മാഫിയക്കെതിരെ ചോറോട് ഗ്രാമസഭ"
english_title: "Chorode Gram Sabha against the drug mafia that traps students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44070/chorode-gram-sabha-against-the-drug-mafia-that-traps-students"
published_at: "2022-05-21T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288887051d7b_choroode.jpg"
keywords: []
---

# വിദ്യാർത്ഥികളെ വലയിലാക്കുന്ന ലഹരി മാഫിയക്കെതിരെ ചോറോട് ഗ്രാമസഭ

> **Lead Summary:** **ചോറോട് ഈസ്റ്റ്:** സ്കൂൾ വിദ്യാർത്ഥികളെ വലയിലാക്കി ലഹരി വ്യാപനം നടത്തുന്ന മാഫിയാസംഘങ്ങളെ നിലക്കുനിർത്താൻ അധികൃതർ ജാഗ്രത കാണിക്കണമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ഗ്രാമസഭ പ്രമേയം അവതരിപ്പിച്ചു.

## Article Content

**ചോറോട് ഈസ്റ്റ്:** സ്കൂൾ വിദ്യാർത്ഥികളെ വലയിലാക്കി ലഹരി വ്യാപനം നടത്തുന്ന മാഫിയാസംഘങ്ങളെ നിലക്കുനിർത്താൻ അധികൃതർ ജാഗ്രത കാണിക്കണമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ഗ്രാമസഭ പ്രമേയം അവതരിപ്പിച്ചു.

രാത്രി കളിലെ അഘോഷങ്ങൾ പോലിസ് / എക്സൈസ് നിരീക്ഷണത്തിലായിരിക്കണമെന്നും, വിവാഹ തലേന്ന് നടത്തുന്ന ആഘോഷങ്ങൾ അടക്കം പരിശോധിക്കപ്പെടണമെന്നും ആവശ്യം ഉയർന്നു. ഹൈസ്കൂൾ, യു.പി.സ്കൂൾ വിദ്യാർത്ഥികളെയാണ് ലഹരി സംഘങ്ങൾ ക്യാരിയർമാരായി വലയിലാക്കുന്നത്.

ആരോഗ്യം -വിദ്യാഭ്യസംസ്ഥിരം സമിതി അധ്യക്ഷൻ സി.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്യാമള പൂവ്വേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മോഹൻ, പഞ്ചായത്ത് അംഗങ്ങളായ ജിഷ പനങ്ങാട്, ബിന്ദു.ടി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.തുളസി,.അനൂപ് കുമാർ പി, വി.അനിൽകുമാർ മാസ്റ്റർ, ബിജു വി.ടി.കെ, സി.പി.ചന്ദ്രൻ, പി.കെ ശശി, കെ.എം.നാരായണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44070/chorode-gram-sabha-against-the-drug-mafia-that-traps-students)