---
title: "തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ പുസ്തകോത്സവത്തിന് സമാപനം"
english_title: "Book Festival at Tiruvallur Santiniketan Higher Secondary School concludes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44078/book-festival-at-tiruvallur-santiniketan-higher-secondary-school-concludes"
published_at: "2022-05-21T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62888d56d58c0_shanthinikethan.jpg"
keywords: []
---

# തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ പുസ്തകോത്സവത്തിന് സമാപനം

> **Lead Summary:** **വടകര: **തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ മെയ് 14 ന് ആരംഭിച്ച് ഏഴു ദിവസം നീണ്ടുനിന്ന പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ശ്രീലത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി സി ഷീബ അധ്യക്ഷത വഹിച്ചു. ശശികുമാർ പുറമേരി വായനയും സംസ്കാരവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

## Article Content

**വടകര: **തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ മെയ് 14 ന് ആരംഭിച്ച് ഏഴു ദിവസം നീണ്ടുനിന്ന പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ശ്രീലത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി സി ഷീബ അധ്യക്ഷത വഹിച്ചു. ശശികുമാർ പുറമേരി വായനയും സംസ്കാരവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

വടയക്കണ്ടി നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ പ്രസിത കൂടത്തിൽ, മുൻ പിടിഎ പ്രസിഡണ്ട് മാരായ കെ കെ നായർ, മോനി മണലിക്കണ്ടി, പി കെ യൂസഫ്, പൂർവ വിദ്യാർത്ഥിസംഘടന പ്രസിഡണ്ട് എടവത്ത്കണ്ടി കുഞ്ഞിരാമൻ, എ എം കുഞ്ഞിക്കണ്ണൻ, എ കെ സക്കീർ തുടങ്ങിയവർ സംസാരിച്ചു. എൻ പി ഭാസ്കരൻ പാവ കളിയാട്ടം അവതരിപ്പിച്ചു. വിസ്മയ എന്ന വിദ്യാർത്ഥിനി നൃത്തം അവതരിപ്പിച്ചു.

1991 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ ഇരുപത്തി രണ്ടായിരം രൂപയുടെ പുസ്തകങ്ങൾ ചടങ്ങിൽ കൈമാറി. ഏഴു ദിവസം നീണ്ടുനിന്ന പുസ്തകമേളയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ ആണ് സ്കൂൾ ലൈബ്രറിയിലേക്ക് സമാഹരിക്കാൻ കഴിഞ്ഞത്. എട്ട് പ്രസാധകരുടെ പവലിയനുകൾ ആണ് സ്കൂളിൽ സജ്ജീകരിച്ചിരിന്നത്.

പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ സ്കൂളിലെത്തി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44078/book-festival-at-tiruvallur-santiniketan-higher-secondary-school-concludes)