---
title: "'ചിത്രശലഭം'; അവധിക്കാല ദ്വിദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "'Butterfly' organized a two-day holiday study camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44182/butterfly-organized-a-two-day-holiday-study-camp"
published_at: "2022-05-21T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288f3fc0628f_hashim.jpg"
keywords: []
---

# 'ചിത്രശലഭം'; അവധിക്കാല ദ്വിദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **അവധിക്കാലം വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഒത്തുചേരലിന്റെയും അന്തരീക്ഷം ഒരുക്കുന്നതിന്റെയും അതിലുപരി കുട്ടികളിലെ സർഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി പുറങ്കര ജെബി സ്കൂൾ 'ചിത്രശലഭം' അവധിക്കാല ദ്വിദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**വടകര: **അവധിക്കാലം വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഒത്തുചേരലിന്റെയും അന്തരീക്ഷം ഒരുക്കുന്നതിന്റെയും അതിലുപരി കുട്ടികളിലെ സർഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി പുറങ്കര ജെബി സ്കൂൾ 'ചിത്രശലഭം' അവധിക്കാല ദ്വിദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.

വാർഡ് കൗൺസിലർ പി വി ഹാഷിം ഉദ്ഘാടനം ചെയ്തു. കെ വി രജീന്ദ്രൻ അദ്ധ്യക്ഷനായി. പി വിജയി, വി ശശി, പി എസ് നാരായണൻ എന്നിവർ സംസാരിച്ചു.

സി കെ രാജൻ പള്ളിക്കര, രവി നമ്പ്യേരി, ബിനീഷ് മണിയൂർ, ഷുഹൈബ് കൊടുവള്ളി, റിൻഷാദ് മാസ്റ്റർ, എന്നിവർ അഭിനയക്കളരി, കുരുത്തോലക്കളരി, നാടൻപാട്ട്, ഉല്ലാസത്തേര്, ഇംഗ്ലീഷ് തിയേറ്റർ തുടങ്ങി വിവിധ സെഷനിൽ ക്ലാസെടുത്തു. എം അജിത ടീച്ചർ സ്വാഗതവും, നിഖിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44182/butterfly-organized-a-two-day-holiday-study-camp)