---
title: "മന്ത്രിമാർ ജംഗ്ഷനുകളിൽ കാവലിരുന്നാലും തൃക്കാക്കര ജയിക്കില്ല: കെ മുരളീധരൻ "
english_title: "Thrikkakara will not win even if ministers guard at junctions: K Muraleedharan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44358/thrikkakara-will-not-win-even-if-ministers-guard-at-junctions-k-muraleedharan"
published_at: "2022-05-22T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a55ed6142c_k muraleedharan.jpg"
keywords: []
---

# മന്ത്രിമാർ ജംഗ്ഷനുകളിൽ കാവലിരുന്നാലും തൃക്കാക്കര ജയിക്കില്ല: കെ മുരളീധരൻ 

> **Lead Summary:** **ചെരണ്ടത്തൂർ:** മന്ത്രിമാർ ജംഗ്ഷനുകളിൽ കാവലിരുന്ന് വോട്ടുപിടിച്ചാലും തൃക്കാക്കര ജയിക്കില്ലെന്ന് കെ.മുരളീധരൻ.ചെരണ്ടത്തൂർ. പുന്നോളിമുക്കിൽ കോൺഗ്രസ്സ് നിർമ്മിച്ച ഗാന്ധിസ്ക്വയർ ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

## Article Content

**ചെരണ്ടത്തൂർ:** മന്ത്രിമാർ ജംഗ്ഷനുകളിൽ കാവലിരുന്ന് വോട്ടുപിടിച്ചാലും തൃക്കാക്കര ജയിക്കില്ലെന്ന് കെ.മുരളീധരൻ.ചെരണ്ടത്തൂർ. പുന്നോളിമുക്കിൽ കോൺഗ്രസ്സ് നിർമ്മിച്ച ഗാന്ധിസ്ക്വയർ ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

അദ്ദേഹം.ആർക്കും വേണ്ടാത്ത കെ റെയിലിന് പിന്നാലെ ഓടാതെ കെ.എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ള സംവിധാനമാണ് സർക്കാർ ചെയ്യേണ്ടതെന്നും മോഡിയുടെ തനി പകർപ്പാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.പി.എം.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സൂഫിയാൻ ചെറുവാടി, കാവിൽ രാധാകൃഷ്ണൻ,എടവത്ത് കണ്ടി കുഞ്ഞിരാമൻ, സി.പി.വിശ്വനാഥൻ, പി.സി.ഷീബ, കെ.കെ.യൂസഫ് മാസ്റ്റർ, സലാം അമ്മിണിക്കണ്ടി, എം.കെ.ഹമീദ് മാസ്റ്റർ, പി.എം.അഷ്റഫ്, ചാലിൽ അഷ്റഫ്, ഷഹബത്ത് ജൂന, സി.എം.സതീശൻ, കെ.കെ.പ്രശാന്ത്, ആർ.പി.ഷാജി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44358/thrikkakara-will-not-win-even-if-ministers-guard-at-junctions-k-muraleedharan)