---
title: "പ്രതിഷേധ കഞ്ഞി; മത്സ്യത്തൊഴിലാളികളുടെ ദുരിതം അവസാനിപ്പിക്കാൻ കോൺഗ്രസ് പ്രക്ഷോഭം "
english_title: "Protest porridge; Congress agitation to end the misery of fishermen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44425/protest-porridge-congress-agitation-to-end-the-misery-of-fishermen"
published_at: "2022-05-23T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b1946d71e5_kanji.jpg"
keywords: []
---

# പ്രതിഷേധ കഞ്ഞി; മത്സ്യത്തൊഴിലാളികളുടെ ദുരിതം അവസാനിപ്പിക്കാൻ കോൺഗ്രസ് പ്രക്ഷോഭം 

> **Lead Summary:** **വടകര: **മത്സ്യത്തൊഴിലാളികളുടെ ദുരിതം അവസാനിപ്പിക്കാൻ സർക്കാർ പാക്കേജ് പ്രഖ്യാപിക്കുക, മത്സ്യബന്ധനത്തിന്ന് ഉപയോഗിക്കുന്ന നീലമണ്ണെണ്ണ അളവ് കൂട്ടിയും വിലകുറച്ചും കൃത്യസമയത്ത് വിതരണം ചെയ്യുക, കുരിയാടിയിലെ തകർന്ന് കിടക്കുന്ന തീരദേശ റോഡ് നന്നാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കഞ്ഞി വെപ്പ് സമരം നടത്തി.

## Article Content

**വടകര: **മത്സ്യത്തൊഴിലാളികളുടെ ദുരിതം അവസാനിപ്പിക്കാൻ സർക്കാർ പാക്കേജ് പ്രഖ്യാപിക്കുക, മത്സ്യബന്ധനത്തിന്ന് ഉപയോഗിക്കുന്ന നീലമണ്ണെണ്ണ അളവ് കൂട്ടിയും വിലകുറച്ചും കൃത്യസമയത്ത് വിതരണം ചെയ്യുക, കുരിയാടിയിലെ തകർന്ന് കിടക്കുന്ന തീരദേശ റോഡ് നന്നാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കഞ്ഞി വെപ്പ് സമരം നടത്തി.

കുരിയാടി ഫിഷ് ലാൻഡിങ്‌ സെൻറ്റർ പരിസരത്ത് നടത്തിയ സമരം കെ.പി.സി.സി. മുൻ സെക്രട്ടറി ഐ. മൂസ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. അശോകൻ അധ്യക്ഷത വഹിച്ചു.

കളത്തിൽ പീതാംബരൻ , പുറന്തോടത്ത് സുകുമാരൻ, വി.കെ. പ്രേമൻ, കമറുദ്ദീൻ കുരിയാടി, കെ. വ്യാസൻ , കെ.വി. നവാസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44425/protest-porridge-congress-agitation-to-end-the-misery-of-fishermen)