---
title: "സാംസ്ക്കാരിക വീണ്ടെടുപ്പ്; ചോറോട് കാളിദാസ സോഷ്യോ കൾച്ചറൽ സെൻ്ററിൻ്റെ ഉദ്ഘാടനം "
english_title: "Chorode Kalidasa Socio-Cultural Center was inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44540/chorode-kalidasa-socio-cultural-center-was-inaugurated"
published_at: "2022-05-23T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b8f6a4aee5_kalidasa.jpg"
keywords: []
---

# സാംസ്ക്കാരിക വീണ്ടെടുപ്പ്; ചോറോട് കാളിദാസ സോഷ്യോ കൾച്ചറൽ സെൻ്ററിൻ്റെ ഉദ്ഘാടനം 

> **Lead Summary:** **വടകര:** നാടിൻ്റെ സാംസ്ക്കാരിക മൂല്യങ്ങൾ വീണ്ടെടുപ്പ് നടത്താൻ ഒരു കൂട്ടായ്മ കൂടി. ചോറോട് കാളിദാസ സോഷ്യോ കൾച്ചറൽ സെൻ്ററിൻ്റെ ഉദ്ഘാടനം സഹൃദയ റസിഡൻസ് ഹാളിൽ എയ്ഞ്ചൽ ജില്ലാ എക്സിക്യുട്ടീവ് ഡയരക്ടർ പി പി രാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:** നാടിൻ്റെ സാംസ്ക്കാരിക മൂല്യങ്ങൾ വീണ്ടെടുപ്പ് നടത്താൻ ഒരു കൂട്ടായ്മ കൂടി. ചോറോട് കാളിദാസ സോഷ്യോ കൾച്ചറൽ സെൻ്ററിൻ്റെ ഉദ്ഘാടനം സഹൃദയ റസിഡൻസ് ഹാളിൽ എയ്ഞ്ചൽ ജില്ലാ എക്സിക്യുട്ടീവ് ഡയരക്ടർ പി പി രാജൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കെ കെ റിനീഷ് അധ്യക്ഷനായി. പുതിയ ലഹരി ഉപയോഗങ്ങൾ ,രക്ഷിതാക്കൾ അറിയേണ്ടത് എന്ന വിഷയത്തിൽ എക്സയിസ് പ്രിവൻ്റീവ് ഓഫീസർ സി കെ ജയപ്രസാദ് ക്ലാസെടുത്തു.

ആർ വിശ്വൻ, വി പി രമേശൻ, അശോകൻ അശോക, കെ ജയരാജൻ എന്നിവർ സംസാരിച്ചു. സത്യനാഥൻ കണ്ണാറത്ത് സ്വാഗതവും കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44540/chorode-kalidasa-socio-cultural-center-was-inaugurated)