---
title: "തണൽ വിഭവ സമാഹരണം ; ചോറോട് ഈസ്റ്റിൽ നിന്നും തുക നൽകി"
english_title: "thanal resource mobilization; The money was paid from Chorot East"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44603/thanal-resource-mobilization-the-money-was-paid-from-chorot-east"
published_at: "2022-05-24T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c479620bd2_thanal samaharanam.jpg"
keywords: []
---

# തണൽ വിഭവ സമാഹരണം ; ചോറോട് ഈസ്റ്റിൽ നിന്നും തുക നൽകി

> **Lead Summary:** **ചോറോട് ഈസ്റ്റ്:** തെരുവുകളിൽ അലഞ്ഞു തിരിയുന്ന അനാഥരാവർക്കും, രോഗികൾക്കും ഭക്ഷണം നൽകുന്നതിനായ് വടകര തണലിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഭവ സമാഹരണത്തിനൊപ്പം ചോറോട് ഈസ്റ്റ് നിവാസികളും.

## Article Content

**ചോറോട് ഈസ്റ്റ്:** തെരുവുകളിൽ അലഞ്ഞു തിരിയുന്ന അനാഥരാവർക്കും, രോഗികൾക്കും ഭക്ഷണം നൽകുന്നതിനായ് വടകര തണലിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഭവ സമാഹരണത്തിനൊപ്പം ചോറോട് ഈസ്റ്റ് നിവാസികളും.

വിഭവ സമാഹരണത്തിന്റെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് 12 ( പന്ത്രണ്ടാം വാർഡിൽ നിന്നും) സമാഹരിച്ച തുക വാർഡ് ഇൻചാർജ് ഷി നിത പി.യിൽ നിന്നും തണൽ പ്രതിനിധി ഇസ്മായിൽ മൂസയും സതീശൻകൈനാട്ടിയും ചേർന്ന് ഏറ്റുവാങ്ങി.

പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ, പി.കെ.ഉദയകുമാർ, അഷ്കർ കെ, അബ്ദുൾ ഖനി, കെ.കെ.സജീവൻ, വി.പി.രാജൻ, കെ.പി.ജയരാജൻ, കെ.കെ.കൃഷ്ണദാസ്, കെ.അജീഷ്, ശ്രീജു സി.കെ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44603/thanal-resource-mobilization-the-money-was-paid-from-chorot-east)