---
title: "ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി  ചാലംകുനി - വെള്ളവയല്‍ റോഡ് നാടിന് സമര്‍പ്പിച്ചു"
english_title: "chalam kunyil - vellavayal road inauguration - eramala grampanchayath "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4464/chalam-kunyil-vellavayal-road-inauguration-eramala-grampanchayath"
published_at: "2021-10-10T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6162ef3d8aa69_k k rama mla - shakkela .jpg"
keywords: []
---

# ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി  ചാലംകുനി - വെള്ളവയല്‍ റോഡ് നാടിന് സമര്‍പ്പിച്ചു

> **Lead Summary:** ഓര്‍ക്കാട്ടേരി: ആദ്യ ഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ചാലംകുനി വെള്ളവയല്‍ റോഡ് കെ കെ രമ എം എല്‍ എ നാടിന് സമര്‍പ്പിച്ചു. പ്രദേശവാസികളുടെ ചിരകാല സ്വപ്‌നം പൂര്‍ത്തിയാക്കിയ ചടങ്ങില്‍ പ്രദേശവാസികള്‍ ആഹ്ലാദാരവത്തോടെയാണ് പങ്കെടുത്തത്.

## Article Content

ഓര്‍ക്കാട്ടേരി: ആദ്യ ഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ചാലംകുനി വെള്ളവയല്‍ റോഡ് കെ കെ രമ എം എല്‍ എ നാടിന് സമര്‍പ്പിച്ചു. പ്രദേശവാസികളുടെ ചിരകാല സ്വപ്‌നം പൂര്‍ത്തിയാക്കിയ ചടങ്ങില്‍ പ്രദേശവാസികള്‍ ആഹ്ലാദാരവത്തോടെയാണ് പങ്കെടുത്തത്.

റോഡിനായി പ്രയത്‌നിച്ച വാര്‍ഡ് മെമ്പര്‍ ജെസീല വികെയെ അഭിനന്ദിക്കുകയും അടുത്ത ഘട്ടം പൂര്‍ത്തിയാക്കാനായ് 7 ലക്ഷം രൂപ കെ കെ രമ എം എല്‍ എ ചടങ്ങി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ടീച്ചര്‍ ആദ്ധ്യക്ഷയായിരുന്ന വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ജെസീല വീ കെ സ്വാഗതം ആശംസിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ കെ ഗോപാലന്‍, 15ാം വാ4ഡ് മെമ്പര്‍ പറമ്പത്ത് പ്രഭാകരന്‍, എ കെ ബാബു, റിയാസ് കുനിയില്‍, ആ4 എസ് സുധീഷ് മാസ്റ്റര്‍, ഓകെ രാജന്‍, കൃഷ്ണന്‍ തകരനിലത്തില്‍, ഓകെ രാജേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വികസന സമിതി കണ്‍വീനര്‍ നെരോത്ത് നാരായണന്‍ മാസ്റ്റര്‍ നന്ദി അര്‍പ്പിച്ചു. സന്തോഷസൂചകമായി പ്രദേശവാസികള്‍ പായസവിതരണവും നടത്തി. ഉദ്ഘാടന പരിപാടികള്‍ക്ക് പവിത്രന്‍ മാസ്റ്റര്‍ മണ്ടോടി,ഒ.കെ ഷാജി,നിസ്ലാം ഞേറലാട്ട്,സുരേഷ് മാവുളളതില്‍, സൂപ്പി എം കെ,ബഷീര്‍ കെ.പി,പ്രണവ്,റയീസ് എം.എന്‍,ആസിഫ് ഒ കെ,ജാഫര്‍ ടി.എം എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4464/chalam-kunyil-vellavayal-road-inauguration-eramala-grampanchayath)