---
title: "ചക്കയും മാങ്ങയും ഉപയോഗ യോഗ്യമാക്കി ചെറുകിട വ്യവസായങ്ങൾ ആരംഭിക്കണം; കെ.പി.ഗിരിജ"
english_title: "Small scale industries should be started using jaggery and mango; KP Girija"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44649/small-scale-industries-should-be-started-using-jaggery-and-mango-kp-girija"
published_at: "2022-05-24T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c897190a0b_samrambakathyam.jpg"
keywords: []
---

# ചക്കയും മാങ്ങയും ഉപയോഗ യോഗ്യമാക്കി ചെറുകിട വ്യവസായങ്ങൾ ആരംഭിക്കണം; കെ.പി.ഗിരിജ

> **Lead Summary:** **ചോറോട്: **നാട്ടിലെങ്ങും പഴുത്ത് പാഴാക്കിക്കളയുന്ന ചക്കയും, മാങ്ങയുമൊക്കെ ഉപയോഗിച്ച് ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് യുവതി യുവാക്കൾ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ട് വരണമെന്ന് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ പറഞ്ഞു.

## Article Content

**ചോറോട്: **നാട്ടിലെങ്ങും പഴുത്ത് പാഴാക്കിക്കളയുന്ന ചക്കയും, മാങ്ങയുമൊക്കെ ഉപയോഗിച്ച് ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് യുവതി യുവാക്കൾ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ട് വരണമെന്ന് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ പറഞ്ഞു.

ചക്ക ചുള, ചക്കക്കുരു എന്നിവ ഔഷധ ഗുണമുള്ള വസ്തുക്കളാണ്. സംസ്ഥാന സർക്കാരിന്റെ എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സംരംഭകത്വ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീമതി രേവതി പെരുവാണ്ടിയിൽ,സ്ഥിരം സമിതി അധ്യക്ഷ രായ കെ.മധുസൂദനൻ, സി.നാരായണൻ മാസ്റ്റർ, ശ്യാമള പി, എന്നിവർ പ്രസംഗിച്ചു.

വടകര ബ്ലോക്ക് വ്യവസായ വാണിജ്യ ഓഫിസർ വിശ്വൻ കോറോത്ത് സ്വാഗതവും ചോറോട് ഗ്രാമപഞ്ചായത്ത് ഇന്റേൺ അഞ്ജു എൻ.എം നന്ദിയും പറഞ്ഞു. തോടന്നൂർ ബ്ലോക്ക് വ്യവസായ വികസന ഓഫിസർ ഷിനോജ് കെ, എഫ് എൽ സി അക്ഷയ് രാജ് എന്നിവർ ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44649/small-scale-industries-should-be-started-using-jaggery-and-mango-kp-girija)