---
title: "കോട്ടക്കല്‍ അഴിമുഖത്ത് സുരക്ഷ സംവിധാനം  ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം"
english_title: "safety system ensured in kottakkal beach "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4473/safety-system-ensured-in-kottakkal-beach"
published_at: "2021-10-10T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6162ffa9614c8_kottakkal azhimukham .jpg"
keywords: []
---

# കോട്ടക്കല്‍ അഴിമുഖത്ത് സുരക്ഷ സംവിധാനം  ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം

> **Lead Summary:** **വടകര: **മിനിഗോവ എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടക്കല്‍ അഴിമുഖത്തെ സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ( എസ്.) പയ്യോളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**വടകര: **മിനിഗോവ എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടക്കല്‍ അഴിമുഖത്തെ സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ( എസ്.) പയ്യോളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

   യാതൊരുവിധ സുരക്ഷാ സംവിധാനവും ഇല്ലാത്ത കടലും പുഴയും സംഗമിക്കുന്ന കോട്ടക്കല്‍ അഴിമുഖ കണ്ടല്‍ ചെടികളുടെ ദൃശ്യഭംഗി കാണാനും ദിവസേന ദൂരസ്ഥലങ്ങളില്‍ നിന്നു പോലും നൂറ് കണക്കിനാളുകളാണ് വരുന്നത്.

കടലില്‍ ചെറിയ കുട്ടികളെ വരെ ഇറക്കി കുളിക്കുകയും ഫോട്ടൊയും വീഡിയൊ എടുക്കുകയുമൊക്കെ ചെയ്യുന്നത് പതിവ് കാഴ്ചയാണ്. ഇത് വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ് കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശിക്കാന്‍ കുടുംബസമേതം എത്തിയ പതിനൊന്നുകാരി അമ്മയോടൊപ്പം നില്‍ക്കുമ്പോള്‍ അബദ്ധത്തില്‍ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരയില്‍പ്പെട്ട് മരണപ്പെട്ടിരുന്നു.

ഇതുപോലുള്ള ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഉടന്‍ തന്നെ വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും സുരക്ഷാ സംവിധാനം ഒരുക്കുന്നതു വരെ ഇവിടേക്കുള്ള സന്ദര്‍ശനം തടയാന്‍ വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉടന്‍ തന്നെ ഉണ്ടാകണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് എസ്. പയ്യോളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കെ.പി ജിസിന്‍ അധ്യക്ഷതവഹിച്ചുപി.വി.സജിത്ത്,കെ.പി. പ്രകാശന്‍,ടി.വി.ഭാസ്‌ക്കരന്‍ ,പി.വി.വിജില്‍,വി.രജില്‍,ടി.വി.സൂര്യാബി, പി.വി മുരളി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4473/safety-system-ensured-in-kottakkal-beach)