---
title: "ഒൻപതുകാരി മരിച്ചു; ദേശീയപാത കെ ടി ബസാർ അപകടം മരണം മൂന്നായി"
english_title: "Nine-year-old dies; Three killed in KT Bazaar accident"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44754/nine-year-old-dies-three-killed-in-kt-bazaar-accident"
published_at: "2022-05-24T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d052ac168f_anamika death.jpg"
keywords: []
---

# ഒൻപതുകാരി മരിച്ചു; ദേശീയപാത കെ ടി ബസാർ അപകടം മരണം മൂന്നായി

> **Lead Summary:** **വടകര:** ദേശീയപാതയിൽ കെ ടി ബസാറിൽ ഉണ്ടായ അപകടത്തിൽ മരണം മൂന്നായി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

## Article Content

**വടകര:** ദേശീയപാതയിൽ കെ ടി ബസാറിൽ ഉണ്ടായ അപകടത്തിൽ മരണം മൂന്നായി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

കോഴിക്കോട് കാരപ്പറമ്പ് ഒൻപതു വയസ്സുകാരി അനാമികയാണ് മരിച്ചത്.കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച രാജേഷിന്റെ മകളാണ് അനാമിക.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഞായറാഴ്ച്ച ഉച്ചയോടെ വടകര കെ.ടി. ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. കാർ ഓടിച്ച രാജേഷ്, മാതാവ് ഗിരിജ എന്നിവർ തൽക്ഷണം മരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44754/nine-year-old-dies-three-killed-in-kt-bazaar-accident)