---
title: "ഇന്ന് ബസ് സമരമില്ല; അനുരഞ്ജനചർച്ച വീണ്ടും തീരുമാനമാകാതെ പിരിഞ്ഞു"
english_title: "No bus strike today; Reconciliation talks broke down again without a decision"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44795/no-bus-strike-today-reconciliation-talks-broke-down-again-without-a-decision"
published_at: "2022-05-25T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d90ce37023_bus.jpg"
keywords: []
---

# ഇന്ന് ബസ് സമരമില്ല; അനുരഞ്ജനചർച്ച വീണ്ടും തീരുമാനമാകാതെ പിരിഞ്ഞു

> **Lead Summary:** **വടകര : ** സ്വകാര്യ ബസ് തൊഴികൾ പ്രഖ്യാപിച്ച പണിമുടക്ക് സമരം ഇന്ന് ഇല്ല. അനുരഞ്ജനചർച്ച വീണ്ടും തീരുമാനമാകാതെ പിരിഞ്ഞു.

## Article Content

**വടകര : ** സ്വകാര്യ ബസ് തൊഴികൾ പ്രഖ്യാപിച്ച പണിമുടക്ക് സമരം ഇന്ന് ഇല്ല. അനുരഞ്ജനചർച്ച വീണ്ടും തീരുമാനമാകാതെ പിരിഞ്ഞു.

ഫെയർ വേജസ് ഡി.എ. കുടിശ്ശികയടക്കം വിതരണം ചെയ്യുക, ബസുകളിൽ ക്ലീനർമാരെ പുനർനിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് താലൂക്കിൽ ബസ് തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച സമരത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ അനുരഞ്ജനചർച്ച തീരുമാനമാകാതെ പിരിഞ്ഞു.

ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വിളിച്ചുചേർത്ത ചർച്ചയാണ് പരാജയപ്പെട്ടത്. 25- ന് യൂണിയനുകൾ സൂചനാപണിമുടക്ക് തീരുമാനിച്ചിരുന്നു. സൂചനാ സമരം മാറ്റിവെക്കാനും തീയതി നിശ്ചയിച്ച് അനിശ്ചിതകാല പണിമുടക്ക് നടത്താനും തൊഴിലാളി യൂണിയനുകൾ തീരുമാനിച്ചു.

ചർച്ചയിൽ അസോസിയേഷനെ പ്രതിനിധീകരിച്ച് കെ.കെ. ഗോപാലൻ നമ്പ്യാർ, വി.വി. പ്രസീദ്, എം.കെ. ഗോപാലൻ, തുണ്ടിയിൽ ചന്ദ്രൻ, സുനിൽ കുമാർ എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.വി. രാമചന്ദ്രൻ, എ. സതീശൻ, ഇ. നാരായണൻ നായർ, മടപ്പള്ളി മോഹനൻ, എം. ബാലകൃഷ്ണൻ, ബാബു, കെ. പ്രകാശൻ, വിനോദ് ചെറിയത്ത് എന്നിവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44795/no-bus-strike-today-reconciliation-talks-broke-down-again-without-a-decision)