---
title: "പെൺകുട്ടികളോട് മോശം പെരുമാറ്റം;  ട്രെയിനിലെ ജീവനക്കാരൻ കസ്റ്റഡിയിൽ"
english_title: "Mistreatment of girls; Train employee in custody"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44798/mistreatment-of-girls-train-employee-in-custody"
published_at: "2022-05-25T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d949a8a325_train.jpg"
keywords: []
---

# പെൺകുട്ടികളോട് മോശം പെരുമാറ്റം;  ട്രെയിനിലെ ജീവനക്കാരൻ കസ്റ്റഡിയിൽ

> **Lead Summary:** **വടകര : **വടകര-തിരുവനന്തപുരം തീവണ്ടിയാത്രയിൽ കഴിഞ്ഞദിവസം യാത്രക്കാരായ സ്ത്രീകളോട് മദ്യപിച്ച് മോശമായി പെരുമാറിയതിന് റെയിൽവേ ജീവനക്കാരൻ കസ്റ്റഡിയിൽ. സജീന്ദ്രൻ എന്ന ജീവനക്കാരനെ ഷൊർണൂർ റെയിൽവേ പോലീസാണ്‌ കസ്റ്റഡിയിലെടുത്തത്‌.

## Article Content

**വടകര : **വടകര-തിരുവനന്തപുരം തീവണ്ടിയാത്രയിൽ കഴിഞ്ഞദിവസം യാത്രക്കാരായ സ്ത്രീകളോട് മദ്യപിച്ച് മോശമായി പെരുമാറിയതിന് റെയിൽവേ ജീവനക്കാരൻ കസ്റ്റഡിയിൽ. സജീന്ദ്രൻ എന്ന ജീവനക്കാരനെ ഷൊർണൂർ റെയിൽവേ പോലീസാണ്‌ കസ്റ്റഡിയിലെടുത്തത്‌.

വനിതാ ഹെൽപ്പ് ലൈനിലും ആർ.പി.എഫിലും അറിയിച്ചിട്ട് യാതൊരു നടപടിയും സ്വീകരിക്കാത്തതിനെത്തുടർന്ന് യാത്രക്കാരായ സ്ത്രീകൾ വീണ്ടും പരാതിപ്പെട്ടതോടെയാണ് ഷൊർണൂർ റെയിൽവേ പോലീസ് നടപടി സ്വീകരിച്ചത്.

കുറ്റക്കാരനെ കസ്റ്റഡിയിലെടുക്കാതെ പരാതിക്കാരായ പെൺകുട്ടികളെ മൂന്നുമിനിറ്റുമാത്രം നിർത്തിയിടുന്ന കോഴിക്കോട് സ്റ്റേഷനിൽ ഇറക്കി പരസ്യമായി മൊഴിയെടുത്ത നടപടിയിൽ യാത്രക്കാരായ സ്ത്രീകൾ പ്രതിഷേധിച്ചു.

ട്രെയിനിലെ ജീവനക്കാരൻ മദ്യപിച്ച് യാത്രക്കാരായ സ്ത്രീകളോട് മോശമായി പെരുമാറിയ സംഭവത്തിൽ കെ.കെ. രമ വടകര എം.എൽ.എ. പ്രതിഷേധിച്ചു. വനിതാ ഹെൽപ്പ് ലൈനിൽ വിളിച്ചിട്ട് സ്ത്രീകൾക്ക് നീതിലഭിക്കാത്തത് നീതീകരിക്കാനാവില്ലെന്നും രമ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44798/mistreatment-of-girls-train-employee-in-custody)