---
title: "കടത്തനാട് ബാലകൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു"
english_title: "Kadathanad Balakrishnan recalled the Master"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44828/kadathanad-balakrishnan-recalled-the-master"
published_at: "2022-05-25T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628dbcb12399f_bjp.jpg"
keywords: []
---

# കടത്തനാട് ബാലകൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു

> **Lead Summary:** **വടകര: **ബിജെപി നേതാവും വടകരയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരികരംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കടത്തനാട്ട് ബാലകൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു . രണ്ടാം ചരമ വാർഷിക ദിനത്തിൽ വടകര നാരായണ നഗറിലെ വീട്ടിലെത്തി നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

## Article Content

**വടകര: **ബിജെപി നേതാവും വടകരയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരികരംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കടത്തനാട്ട് ബാലകൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു . രണ്ടാം ചരമ വാർഷിക ദിനത്തിൽ വടകര നാരായണ നഗറിലെ വീട്ടിലെത്തി നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

പുഷ്പാർച്ചനയിൽ രാമദാസ് മണലേരി, വിജയലക്ഷ്മി ടീച്ചർ, വ്യാസൻ, വിനീഷ് പുതുപ്പണം, പി.പി.മുരളി,സുരേഷ്,സി.പി.ചന്ദ്രൻ, അടിയേരി രവീന്ദ്രൻ , വേണുനാഥൻ തുടങ്ങിയർ പങ്കെടുത്തു. തുടർന്ന് ബിജെപി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിജെപി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി .പി വ്യാസൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് വിജയലക്ഷ്മി ടീച്ചർ, സംസ്ഥാന കൗൺസിൽ അംഗം വിജയ ബാബു , കർഷക മോർച്ച ജില്ല പ്രസിഡണ്ട് പി.പി മുരളി, മണ്ഡലം ജനറൽ സെക്രട്ടറി വിനീഷ് പുതുപ്പണം. പ്രമോദ് മാങ്ങാട്ടുപാറ,ശ്യാംരാജ്, സജിത, ഗണേശൻ, സിന്ധു , ബാബുമണിയാറത്ത് , മണിചോളം വയൽ , സത്യൻ പാക്കയിൽ എന്നിവർ സംസാരിച്ചു.ഇന്നലെ  വൈകീട്ട് അഞ്ചുമണിക്ക് പുതിയ ബസ് സ്റ്റാൻഡ് മിഡ് ടൗൺ ഹാളിൽ കടത്തനാട് ബാലകൃഷ്ണൻ മാസ്റ്റർ സൗഹൃദ സംഘം സംഘടിപ്പിച്ച അനുസ്മരണം എ.കെ. ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

വേണുനാഥൻ അധ്യക്ഷത വഹിച്ചു .ജെ. സേതുമാധവൻ , അടിയേരി രവീന്ദ്രൻ ,എൻ.കെ.വിശ്വനാഥൻ ,സി.പി ചന്ദ്രൻ ,എം ബാലകൃഷ്ണൻ , വത്സൻ മണലിൽ ,അഡ്വ .എം രാജേഷ് കുമാർ , ശ്രീധരൻ മടപ്പള്ളി , എ.ഹരികൃഷ്ണൻ ,പ്രമോദ് .കെ, രാജൻ അരിക്കോത്ത് തുടങ്ങിയവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44828/kadathanad-balakrishnan-recalled-the-master)