---
title: "ജഡ്ജിമാരില്ല: വടകരയിൽ രണ്ട് കോടതികൾ പ്രവർത്തനം നിർത്തി"
english_title: "No judges: Two courts closed in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44919/no-judges-two-courts-closed-in-vadakara"
published_at: "2022-05-25T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e0844e467d_magistrate.jpg"
keywords: []
---

# ജഡ്ജിമാരില്ല: വടകരയിൽ രണ്ട് കോടതികൾ പ്രവർത്തനം നിർത്തി

> **Lead Summary:** **വടകര: **കുടുംബക്കോടതി ജഡ്ജിയും മജിസ്ട്രേറ്റും സ്ഥലം മാറി പോയതോടെ വടകരയിലെ കുടുംബകോടതിയുടേയും മജിസ്ട്രേറ്റ് കോടതിയുടേയും പ്രവർത്തനം നിലച്ചു.

## Article Content

**വടകര: **കുടുംബക്കോടതി ജഡ്ജിയും മജിസ്ട്രേറ്റും സ്ഥലം മാറി പോയതോടെ വടകരയിലെ കുടുംബകോടതിയുടേയും മജിസ്ട്രേറ്റ് കോടതിയുടേയും പ്രവർത്തനം നിലച്ചു.

മെയ് 10നാണ് രണ്ട് കോടതികളിലും അവസാനമായി സിറ്റിംഗ് നടന്നത്. മജിസ്ട്രേറ്റ് കുന്നംകുളത്തേക്കും കുടുംബകോടതി ജഡ്ജി കാസർക്കോട്ടേക്കുമ്മണ് സ്ഥലം മാറിയത്.. വടകരയിൽ പകരം നിയമനം നടന്നുമില്ല.

ഇനി എപ്പോൾ നിയമനം നടക്കുമെന്ന് അധികാര കേന്ദ്രങ്ങളിൽ നിന്നും അറിയിപ്പുമില്ല. ജില്ലയിലെ തന്നെ തിരക്കേറിയ കോടതികളാണ് പ്രവർത്തനം നിലച്ച രണ്ട് കോടതികളും.

വടകര മുൻസിഫിന് മജിസ്ട്രേറ്റിന്റെ പൂർണ്ണ അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും മുൻസിഫ് കോടതിയിലെ പ്രവർത്തനത്തിനു ശേഷം പ്രവർത്തനം നടത്തുന്നത് പ്രാവർത്തികമല്ലന്ന് അഭിഭാഷകരും മറ്റും അഭിപ്രായപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44919/no-judges-two-courts-closed-in-vadakara)