---
title: "പൂഴ്ത്തിവച്ചോ? വടകരയിലെ അരി ഗോഡൗണുകളിലും സൂപ്പർ മാർക്കറ്റുകളിലും മിന്നൽ പരിശോധന "
english_title: " inspection at rice godowns and supermarkets in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44927/inspection-at-rice-godowns-and-supermarkets-in-vadakara"
published_at: "2022-05-25T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e0b193ef0e_5.jpg"
keywords: []
---

# പൂഴ്ത്തിവച്ചോ? വടകരയിലെ അരി ഗോഡൗണുകളിലും സൂപ്പർ മാർക്കറ്റുകളിലും മിന്നൽ പരിശോധന 

> **Lead Summary:** **വടകര: **റേഷനരി വിൽക്കുന്നുണ്ടോ? പൂഴ്ത്തിവച്ച് വില വർദ്ധനവിന് ശ്രമിക്കുന്നുണ്ടോയെന്ന് അറിയാൻ വടകരയിലെ അരി ഗോഡൗണുകളിലും സൂപ്പർ മാർക്കറ്റുകളിലും മിന്നൽ പരിശോധന.

## Article Content

**വടകര: **റേഷനരി വിൽക്കുന്നുണ്ടോ? പൂഴ്ത്തിവച്ച് വില വർദ്ധനവിന് ശ്രമിക്കുന്നുണ്ടോയെന്ന് അറിയാൻ വടകരയിലെ അരി ഗോഡൗണുകളിലും സൂപ്പർ മാർക്കറ്റുകളിലും മിന്നൽ പരിശോധന.

ഭക്ഷ്യവകുപ്പിൽ നിന്നുള്ള നിർദേശപ്രകാരമാണ് ഇന്ന് വടകര താലൂക്ക് സപ്ലൈ ഓഫിസിൽ നിന്നുള്ള പ്രത്യേക സ്ക്വാഡാണ് വടകര എടോടി, പുതിയ സ്റ്റാന്റ്, കോൺവെൻറ് റോഡ്, വടകര ടൗൺ , മാർക്കറ്റ് എന്നിവിടങ്ങളിലെ അരി ഗോഡൗണുകൾ സൂപ്പർ മാർക്കറ്റുകൾ, പച്ചക്കറി സ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്.

പരിശോധനയിൽ വടകരയിൽ അരി പൂഴ്ത്തി വെക്കുന്നതായോ റേഷനരി മറിച്ചു വിൽപ്പന നടത്തുന്നതായോ കണ്ടെത്താനായില്ല. എന്നിരുന്നാലും വടകരയിലെ അമാൻ സ്റ്റോർസിൽ വൃത്തിഹീനമായി സ്ഥലത്ത് ഭക്ഷ്യ ധാന്യങ്ങൾ സൂക്ഷിക്കുന്നതായി കണ്ടെത്തി .

ഈ കടയ്ക്ക് നോട്ടീസ് നൽകി .ഇക്കാര്യം മുനിസിപ്പാലിറ്റി , ഭ ക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവരെ അറിയിക്കുമെന്നും നടപടികൾക്കായി ജില്ലാ കലക്ടർക്ക് പ്രത്യേകമായി റിപ്പോർട്ട് നൽകുമെന്നും താലൂക്ക് സപ്ലേ ഓഫീസർ ടി.സി സജീവൻ അറിയിച്ചു. അമിത വില ഈടാക്കാതിരിക്കാനം , വില വിവര പട്ടിക പ്രദർശിപ്പിക്കാനും , വിൽക്കുന്ന സാധനങ്ങൾക്ക് നിർബന്ധമായും ബില്ല് നൽകാനും , അളവ് തൂക്ക മെഷിൻ ഉപഭോക്താക്കൾ കാണുന്ന സ്ഥലത്ത് വെച്ച് മാത്രം സാധനങ്ങൾ തൂക്കുന്നതിനും കച്ചവടക്കാർക്ക് കർശന നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.

പരിശോധനയിൽ അസി. താലൂക്ക് സപ്ലൈ ഓഫീസർ ലളിത ബായ് എസ് റേഷനിംഗ് ഇൻസ്‌പെക്ടർമാരായ നിജിൻ ടി വി, കുഞ്ഞി കൃഷ്ണൻ കെ പി, ജീവനക്കാരനായ ശ്രീജിത്ത്‌ കുമാർ കെ പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44927/inspection-at-rice-godowns-and-supermarkets-in-vadakara)