---
title: "എം.പി വീരേന്ദ്രകുമാർ അനുസ്മരണം വിവിധ പരിപാടികളോടെ നടത്തും: എൽ.ജെ.ഡി"
english_title: "MP Veerendrakumar will be commemorated with various programs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44963/mp-veerendrakumar-will-be-commemorated-with-various-programs"
published_at: "2022-05-25T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e34da6074d_ljd.jpg"
keywords: []
---

# എം.പി വീരേന്ദ്രകുമാർ അനുസ്മരണം വിവിധ പരിപാടികളോടെ നടത്തും: എൽ.ജെ.ഡി

> **Lead Summary:** **വടകര:** പ്രമുഖ സോഷ്യലിസ്റ്റും, മുൻ കേന്ദ്ര മന്ത്രിയും, കേരളവനം വകുപ്പ് മന്ത്രിയും എൽ.ജെ.ഡി സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സഖാവ് എം.പി.വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിക്കുവാൻ എൽ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

## Article Content

**വടകര:** പ്രമുഖ സോഷ്യലിസ്റ്റും, മുൻ കേന്ദ്ര മന്ത്രിയും, കേരളവനം വകുപ്പ് മന്ത്രിയും എൽ.ജെ.ഡി സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സഖാവ് എം.പി.വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിക്കുവാൻ എൽ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

28 ന് രാവിലെ ഫോട്ടോ വെച്ച് എല്ലാ യൂണിറ്റുകളിലും പുഷ്പ്പാർച്ചന നടത്തുക, രാവിലെ കോഴിക്കോട് നടക്കുന്ന അനുസ്മരണ പരിപാടിയിൽ 200 പേർ വടകര മണ്ഡലത്തിൽ നിന്നും പങ്കെടുക്കും.28 മുതൽ പരിസ്ഥിതി ദിനമായ ജൂൺ 5 വരെ നടത്തുന്ന ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി മണ്ഡലം തല പരിപാടി 4 ന് നടത്തും.

അഴിയൂർ, ചോറോട്, ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിൽ പ്രത്യേക പരിപാടികൾ നടത്തുവാനും യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി പ്രസാദ് വിലങ്ങിൽ സ്വാഗതം പറഞ്ഞു. കിസാൻ ജനത സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ, പാർട്ടി ജില്ലാ സെക്രട്ടറി പി.പി.രാജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.കെ.അജിത്കുമാർ, കെ.രവീന്ദ്രൻ, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ കെ.കെ.വനജ, സി.കുമാരൻ, കെ.പി.ഉമ്മർകുട്ടി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44963/mp-veerendrakumar-will-be-commemorated-with-various-programs)