---
title: "സാന്റ്ബാങ്ക്സിൽ പാമ്പുകൾ നിറയുന്നു. സഞ്ചാരികൾ കരുതിയിരിക്കുക. "
english_title: "Sandbanks are full of snakes. Travelers beware."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45002/sandbanks-are-full-of-snakes-travelers-beware"
published_at: "2022-05-25T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e58db7988c_snake.jpg"
keywords: []
---

# സാന്റ്ബാങ്ക്സിൽ പാമ്പുകൾ നിറയുന്നു. സഞ്ചാരികൾ കരുതിയിരിക്കുക. 

> **Lead Summary:** **വടകര: **സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ സാന്റ്ബാങ്ക്സിൽ പാമ്പുകളും ഉരകവർഗ്ഗങ്ങളും മേയുന്നത് സഞ്ചാരികൾക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം സാന്റ്ബാങ്ക്സിലെ കവാടത്തിൽ നിന്നും ഒന്നര മീറ്റർ വലുപ്പമുള്ള പാമ്പിനെ പിടിച്ച് വന്യജീവി വകുപ്പിന് കൈമാറിയിരുന്നു.

## Article Content

**വടകര: **സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ സാന്റ്ബാങ്ക്സിൽ പാമ്പുകളും ഉരകവർഗ്ഗങ്ങളും മേയുന്നത് സഞ്ചാരികൾക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം സാന്റ്ബാങ്ക്സിലെ കവാടത്തിൽ നിന്നും ഒന്നര മീറ്റർ വലുപ്പമുള്ള പാമ്പിനെ പിടിച്ച് വന്യജീവി വകുപ്പിന് കൈമാറിയിരുന്നു.

ഇന്ന് വീണ്ടും ഒരു പാമ്പിനെ പിടിച്ചിരിക്കുകയാണ്. മുള്ളൻ പന്നി, ഉടുമ്പ്, കാട്ടുപൂച്ച തുടങ്ങി ജീവികളും ഇവിടെ കണ്ട് വരുന്നുണ്ട്. വന്യജീവി വനം വകുപ്പ് അധികൃതരെ അറിയിച്ച് പാമ്പിനെ കൈമാറലാണ് പതിവ്.

പാമ്പിനെ കണ്ട വിവരം വനം വകുപ്പിനെ അറിയിച്ച് കൊണ്ട് പോകുന്നതിനുള്ള നടപടികൾ വാർഡ് കൌൺസിലർ പി വി ഹാഷിമിന്റെ നേതൃത്വത്തിൽ നടത്തി.

സാന്റ്ബാങ്ക്സിൽ മലപാമ്പ്, അണലി, പെരുമ്പാമ്പ്, മണ്ഡലി, തുടങ്ങി ഇനം പാമ്പുകളെ കഴിഞ്ഞ കുറച്ച് കാലമായി കണ്ട് വരുന്നത് സഞ്ചാരികൾ ശ്രദ്ധിക്കണമെന്നും അപകടം പതിയിരിക്കുന്ന കേന്ദ്രമായിട്ടും കൂടി ഡിടിപിസി അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ടത്ര ശ്രദ്ധപതിക്കുന്നില്ലെന്നും നാട്ടുകാർ പരാതിപെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45002/sandbanks-are-full-of-snakes-travelers-beware)