---
title: "ഒട്ടേറെപേർക്ക് കടിയേറ്റു; അറക്കിലാട് റോഡിൽ തെരുവ് പട്ടികൾ ഭീതിപരത്തുന്നു "
english_title: "Many were bitten; Street dogs scare on Arakkilad Road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45065/many-were-bitten-street-dogs-scare-on-arakkilad-road"
published_at: "2022-05-26T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f09a61447f_dog.jpg"
keywords: []
---

# ഒട്ടേറെപേർക്ക് കടിയേറ്റു; അറക്കിലാട് റോഡിൽ തെരുവ് പട്ടികൾ ഭീതിപരത്തുന്നു 

> **Lead Summary:** **വടകര: **ഒട്ടേറെപേർക്ക് കടിയേറ്റു, അറക്കിലാട് റോഡിൽ തെരുവ് പട്ടികൾ ഭീതിപരത്തുന്നു. അടയ്ക്കാത്തെരു- അറക്കിലാട് റോഡിലാണ് തെരുവുനായ ശല്യം രൂക്ഷമായത്. വയൽപ്പീടിക എത്തുന്നതിന് മുമ്പായി റോഡിലും പുതുതായിനിർമിച്ച കെട്ടിട വരാന്തയിലുമാണ് നായ്ക്കൾ തമ്പടിച്ചിട്ടുള്ളത്.

## Article Content

**വടകര: **ഒട്ടേറെപേർക്ക് കടിയേറ്റു, അറക്കിലാട് റോഡിൽ തെരുവ് പട്ടികൾ ഭീതിപരത്തുന്നു. അടയ്ക്കാത്തെരു- അറക്കിലാട് റോഡിലാണ് തെരുവുനായ ശല്യം രൂക്ഷമായത്. വയൽപ്പീടിക എത്തുന്നതിന് മുമ്പായി റോഡിലും പുതുതായിനിർമിച്ച കെട്ടിട വരാന്തയിലുമാണ് നായ്ക്കൾ തമ്പടിച്ചിട്ടുള്ളത്.

ഒട്ടേറെപേർക്ക് ഇതിനകം കടിയേറ്റു. ഇരുചക്രവാഹനങ്ങൾക്ക് പിന്നാലെ ഓടുന്നതും അപകടത്തിൽപ്പെടുന്നതും പതിവാണ്. നേരത്തെ നിർമാണത്തിലിരിക്കുന്ന വീടുകളിലാണ് നായ്ക്കൾ തമ്പടിച്ചിരുന്നതെങ്കിൽ ഇപ്പോൾ റോഡിലും കൂട്ടമായി കിടക്കുകയാണ്.

തെരുവുനായശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് എ.ആർ. നഗർ റെസിഡൻറ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നേരത്തെ നഗരസഭാധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയില്ലാത്ത സാഹചര്യമാണ് ഉള്ളതെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തിൽ നഗരസഭാധ്യക്ഷ കെ.പി. ബിന്ദുവിന് നേരിട്ട് പരാതിപെടുമെന്ന് അസോസിയേഷൻ സെക്രട്ടറി റഫീഖ് വടക്കയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45065/many-were-bitten-street-dogs-scare-on-arakkilad-road)