---
title: "എടച്ചേരി സി.ഡി.എസ് ക്രൈ മാപ്പിംഗ് പരിശീലനം ആരംഭിച്ചു"
english_title: "Edachery CDS cry mapping training started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45232/edachery-cds-cry-mapping-training-started"
published_at: "2022-05-26T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628fa61483f39_Untitled-1.jpg"
keywords: []
---

# എടച്ചേരി സി.ഡി.എസ് ക്രൈ മാപ്പിംഗ് പരിശീലനം ആരംഭിച്ചു

> **Lead Summary:** **എടച്ചേരി : **എടച്ചേരി ഗ്രാമപഞ്ചായത്ത് സി.ഡി.എസി ന്റെ കീഴിൽ ക്രൈമാപ്പിംഗ് പരിശീലനം ആരംഭിച്ചു.

## Article Content

**എടച്ചേരി : **എടച്ചേരി ഗ്രാമപഞ്ചായത്ത് സി.ഡി.എസി ന്റെ കീഴിൽ ക്രൈമാപ്പിംഗ് പരിശീലനം ആരംഭിച്ചു.

25, 26 ദിവസങ്ങളിലായി നടത്തുന്ന പരിശീലനം എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസനസ്റ്റാന്റിംഗ് ചെയർപേഴ്സൺ നിഷ. എൻ അധ്യക്ഷത വഹിച്ചു.

ആശംസകൾ അർപ്പിച്ച് കില ഫക്കൽറ്റി ഗംഗാധരൻ മാസ്റ്റർ, മെമ്പർ ടി. കെ. ബാബു എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു സ്വാഗതവും മെമ്പർ രജിത കെസി നന്ദിയും പറഞ്ഞു. സ്നേഹിത ആർ.പി ബിജി, സെൽമ എന്നിവർ ക്ലാസുകൾ നയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45232/edachery-cds-cry-mapping-training-started)