---
title: "നടുറോഡിൽ മെറ്റൽ കൂമ്പാരം അപകടകെണിയാകുന്നു"
english_title: "Metal heaps in the middle of the road are dangerous"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45237/metal-heaps-in-the-middle-of-the-road-are-dangerous"
published_at: "2022-05-26T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628fac7a0b651_Untitled-1.jpg"
keywords: []
---

# നടുറോഡിൽ മെറ്റൽ കൂമ്പാരം അപകടകെണിയാകുന്നു

> **Lead Summary:** **തണ്ണീർപന്തൽ : **റോഡ് വികസന പ്രവൃത്തിക്കായി നടു റോഡിലിറക്കിയ മെറ്റൽ കൂമ്പാരം അപകട കെണിയാകുന്നു.

## Article Content

**തണ്ണീർപന്തൽ : **റോഡ് വികസന പ്രവൃത്തിക്കായി നടു റോഡിലിറക്കിയ മെറ്റൽ കൂമ്പാരം അപകട കെണിയാകുന്നു.

ചേലക്കാട് -വില്യാപ്പള്ളി -വടകര റോഡിൽ കുമ്മങ്കോട് ഹെൽത്ത് സെൻ്ററിനു സമീപമാണ് റോഡ് ടാറിംഗിനായി ലോഡ് കണക്കിന് മെറ്റൽ റോഡിൽ ഇറക്കിയത്.

നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ ഗതാഗത തടസം ഉണ്ടാക്കുന്ന തരത്തിലാണ് മെറ്റൽ കൂന. വാഹനങ്ങൾക്കും, യാത്രക്കാർക്കും വിനയാകുന്നു.

വളവുo, കയറ്റവുമുള്ള റോഡിലാണ് കരാറുകാരൻ നിർമ്മാണ സാധനമിറക്കിപ്പോയത്. ഇറക്കിയതിനു ശേഷം നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്.ഇരുചക്രവാഹനയാത്രക്കാരും മറ്റും രാത്രി സമയങ്ങളിൽ അപകടത്തിൽപ്പെടുന്നത് പതിവായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45237/metal-heaps-in-the-middle-of-the-road-are-dangerous)