---
title: "നടക്കു താഴ കരയോഗം ആധ്യാത്മിക പഠനകേന്ദ്രം തുറന്നു "
english_title: "Nadakkuthazha Karayogam opened a spiritual study center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45291/nadakkuthazha-karayogam-opened-a-spiritual-study-center"
published_at: "2022-05-27T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62905e24c6ef1_nadakkuthazha.jpg"
keywords: []
---

# നടക്കു താഴ കരയോഗം ആധ്യാത്മിക പഠനകേന്ദ്രം തുറന്നു 

> **Lead Summary:** **വടകര: **നടക്കു താഴ കരയോഗം ആധ്യാത്മിക പഠനകേന്ദ്രം കരയോഗ മന്ദിരത്തിൽ വടകര താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.വ്യക്തി വികാസത്തിന് ആധ്യാത്മിക പഠനം ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

## Article Content

**വടകര: **നടക്കു താഴ കരയോഗം ആധ്യാത്മിക പഠനകേന്ദ്രം കരയോഗ മന്ദിരത്തിൽ വടകര താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.വ്യക്തി വികാസത്തിന് ആധ്യാത്മിക പഠനം ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തിൽ കരയോഗം പ്രസിഡണ്ട് വേണുഗോപാല കുറുപ്പ് അധ്യക്ഷതവഹിച്ചു.യൂണിയൻ ഭരണസമിതി അംഗം മോഹൻദാസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സമുദായാചാര്യൻ മന്നത്തു പത്മനാഭനെ അനുസ്മരിച്ചു കൊണ്ട് താലൂക്ക് എം എസ് എസ് കോ ഓർഡിനേറ്റർ ജയപ്രകാശ് ഒഞ്ചിയംസംസാരിച്ചു.

തുടർന്ന് ആധ്യാത്മിക പഠന ക്ലാസിനെ കുറിച്ച് താലൂക്ക് ആധ്യാത്മിക കോ-ഓർഡിനേറ്റർ ഷിബിൻ വില്ലാട്ട് വിശദീകരിച്ചു. കരയോഗം സെക്രട്ടറി പ്രഭാകരൻ കോറോത്ത് സ്വാഗതവും ജോയിൻ സെക്രട്ടറി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു..

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45291/nadakkuthazha-karayogam-opened-a-spiritual-study-center)