---
title: "വ്യാപാരി സാരഥി; വീണ്ടും മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റായി എം. അബ്ദുൾസലാം "
english_title: "Merchant Sarathi; He was re-elected President of the Merchants' Association. Abdul Salam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45301/merchant-sarathi-he-was-re-elected-president-of-the-merchants-association-abdul-salam"
published_at: "2022-05-27T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629063876ef1f_ .jpg"
keywords: []
---

# വ്യാപാരി സാരഥി; വീണ്ടും മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റായി എം. അബ്ദുൾസലാം 

> **Lead Summary:** **വടകര: **നഗരത്തിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റായ വടകര മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റായി എം. അബ്ദുൾസലാം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഒ. ചന്ദ്രനെ 127 വോട്ടുകൾക്ക് തോൽപ്പിച്ചാണ് അബ്ദുൾസലാം വിജയിച്ചത്.

## Article Content

**വടകര: **നഗരത്തിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റായ വടകര മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റായി എം. അബ്ദുൾസലാം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഒ. ചന്ദ്രനെ 127 വോട്ടുകൾക്ക് തോൽപ്പിച്ചാണ് അബ്ദുൾസലാം വിജയിച്ചത്.

ആകെ പോൾചെയ്ത 685 വോട്ടിൽ അബ്ദുൾ സലാം 405 വോട്ടുനേടി. ഒ. ചന്ദ്രന് 278 വോട്ടുകിട്ടി. രണ്ടുവോട്ട് അസാധുവായി. ഇത് അഞ്ചാംതവണയാണ് അബ്ദുൾസലാം വടകര മർച്ചന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റാകുന്നത്.

വ്യാഴാഴ്ച രാവിലെ നടന്ന മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം ജില്ലാ സെക്രട്ടറി ഏരത്ത് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. എം. അബ്ദുൾസലാം അധ്യക്ഷത വഹിച്ചു. മണിയോത്ത് മൂസ, ടി.കെ. ബാലൻ, അലങ്കാർ ഭാസ്കരൻ, എൻ.കെ. ഹനീഫ്, എ.ടി.കെ. സാജിദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45301/merchant-sarathi-he-was-re-elected-president-of-the-merchants-association-abdul-salam)