---
title: "പ്രകാശനം നാളെ; ഏറാമലയുടെ സമഗ്രചരിത്രവുമായി ‘ദേശപ്പെരുമ’ "
english_title: "Release tomorrow; 'Desapperuma' with a comprehensive history of Eramala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45355/release-tomorrow-desapperuma-with-a-comprehensive-history-of-eramala"
published_at: "2022-05-27T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62908ee3c8668_rema.jpg"
keywords: []
---

# പ്രകാശനം നാളെ; ഏറാമലയുടെ സമഗ്രചരിത്രവുമായി ‘ദേശപ്പെരുമ’ 

> **Lead Summary:** **വടകര: **ഏറാമലയുടെ സമഗ്രചരിത്രവുമായി തില്ലേരി ഗോവിന്ദൻ രചിച്ച ‘ദേശപ്പെരുമ’ ജനകീയകൂട്ടായ്മയിൽ പ്രകാശനത്തിനൊരുങ്ങി.

## Article Content

**വടകര: **ഏറാമലയുടെ സമഗ്രചരിത്രവുമായി തില്ലേരി ഗോവിന്ദൻ രചിച്ച ‘ദേശപ്പെരുമ’ ജനകീയകൂട്ടായ്മയിൽ പ്രകാശനത്തിനൊരുങ്ങി.

മേയ് 28-ന് വൈകീട്ട് മൂന്നുമണിക്ക് ഓർക്കാട്ടേരി കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ പാറക്കൽ അബ്ദുള്ളയ്ക്ക് പുസ്തകം കൈമാറി കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം നിർവഹിക്കുമെന്ന് സംഘാടകസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.

കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനംചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി അധ്യക്ഷത വഹിക്കും. പുസ്തകപ്രകാശനച്ചടങ്ങിൽ ബി.കെ. തിരുവോത്തിനെയും ഗ്രന്ഥകാരൻ തില്ലേരി ഗോവിന്ദനെയും ആദരിക്കും. പത്രസമ്മേളനത്തിൽ ജനറൽകൺവീനർ വി.കെ. സന്തോഷ് കുമാർ, പി.പി. രാജൻ, പി.കെ. രാജൻ, പി.പി.കെ. രാജൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45355/release-tomorrow-desapperuma-with-a-comprehensive-history-of-eramala)