---
title: "സിനിമ പ്രവർത്തകർ തമ്മിൽ സംഘർഷം; വടകര സ്വദേശിയ്ക്ക് കുത്തേറ്റു"
english_title: "Conflict between filmmakers; Vadakara resident stabbed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45365/conflict-between-filmmakers-vadakara-resident-stabbed"
published_at: "2022-05-27T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629097dfaa23b_samkharsham.jpg"
keywords: []
---

# സിനിമ പ്രവർത്തകർ തമ്മിൽ സംഘർഷം; വടകര സ്വദേശിയ്ക്ക് കുത്തേറ്റു

> **Lead Summary:** **വടകര: **വടകര സ്വദേശിയ്ക്ക് പാലക്കാട് ലോഡ്ജിൽ വെച്ച് കുത്തേറ്റു.വടകര സ്വദേശി ഷിജാബിനാണ് കുത്തേറ്റത്. സിനിമ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഷിജാബിന് കഴുത്തിൽ കുത്തേൽക്കുകയായിരുന്നു. സംഭവത്തിൽ ഇയാൾക്കൊപ്പം താമസിക്കുന്ന നേമം സ്വദേശിയായ ഉത്തമനെ പാലക്കാട്‌ സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തു.

## Article Content

**വടകര: **വടകര സ്വദേശിയ്ക്ക് പാലക്കാട് ലോഡ്ജിൽ വെച്ച് കുത്തേറ്റു.വടകര സ്വദേശി ഷിജാബിനാണ് കുത്തേറ്റത്. സിനിമ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഷിജാബിന് കഴുത്തിൽ കുത്തേൽക്കുകയായിരുന്നു. സംഭവത്തിൽ ഇയാൾക്കൊപ്പം താമസിക്കുന്ന നേമം സ്വദേശിയായ ഉത്തമനെ പാലക്കാട്‌ സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തു.

പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സിറ്റി ലോഡ്ജില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സിനിമാ ലൊക്കേഷന്‍ പ്രവര്‍ത്തകരായ ഉത്തമനും ഷിജാബും ഒരേ മുറിയിലായിരുന്നു താമസം.

പുലര്‍ച്ചെ നാല് മണിയോടെ ലോഡ്ജിലെത്തിയതിന് തൊട്ടുപിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഷിജാബ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല..

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45365/conflict-between-filmmakers-vadakara-resident-stabbed)