---
title: "വിദ്യാലയങ്ങൾ നാടിൻ്റെ സാംസ്കാരിക കേന്ദ്രങ്ങളായി മാറണം: വി.ടി മുരളി"
english_title: "Schools should become cultural centers of the country: VT Murali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45372/schools-should-become-cultural-centers-of-the-country-vt-murali"
published_at: "2022-05-27T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62909b8b6160f_yathrayayyapp.jpg"
keywords: []
---

# വിദ്യാലയങ്ങൾ നാടിൻ്റെ സാംസ്കാരിക കേന്ദ്രങ്ങളായി മാറണം: വി.ടി മുരളി

> **Lead Summary:** **വടകര:** വിദ്യാലയങ്ങൾ നാടിൻ്റെ സാംസ്കാരിക കേന്ദ്രങ്ങളായി മാറണമെന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വി.ടി.മുരളി.തോടന്നൂർ യു.പി.സ്കൂൾ വാർഷികോത്സവവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര:** വിദ്യാലയങ്ങൾ നാടിൻ്റെ സാംസ്കാരിക കേന്ദ്രങ്ങളായി മാറണമെന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വി.ടി.മുരളി.തോടന്നൂർ യു.പി.സ്കൂൾ വാർഷികോത്സവവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർഡ് മെമ്പർ രമ്യ പുലക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ സി.കെ. മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി, രഞ്ജിനി വെള്ളാച്ചേരി, എ ഇ ഒ സി.കെ.ആനന്ദൻ, മാനേജർ പാലോളി കമലു അമ്മ, പി.ടി.എ.പ്രസിഡൻറ് സി.പി.സുനിൽ കുമാർ, പയ്യs മീത്തൽ രമേശൻ, സി.വി.ഹമീദ്, എം.ടി.രാജൻ, ശ്രീജിത്ത് പറമ്പത്ത്, കൊടക്കാട് ഗംഗാധരൻ, കെ.വിശ്വനാഥൻ, കെ.പി.ജിവാനന്ദ്, കെ.രാജഗോപാലൻ, പി.രതി, സ്വാഗതസംഘം കൺവീനർ വി.കെ.സുബൈർ, റസീല വി.പി, റഫീഖ് തോടന്നൂർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.ആർ.സജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45372/schools-should-become-cultural-centers-of-the-country-vt-murali)