---
title: "ബി ജെ പി  വടകര പുതിയ ബസ്റ്റാൻ്റ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി"
english_title: "The BJP held an evening dharna at the new bus stand in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45459/the-bjp-held-an-evening-dharna-at-the-new-bus-stand-in-vadakara"
published_at: "2022-05-27T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290fa3134df9_dharnna.jpg"
keywords: []
---

# ബി ജെ പി  വടകര പുതിയ ബസ്റ്റാൻ്റ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി

> **Lead Summary:** **വടകര: **കേന്ദ്ര സർക്കാർ പെട്രോൾ-ഡീസൽ വില കുറച്ച സാഹചര്യത്തിൽ കേരള സർക്കാർ നികുതി ഇളവ് പ്രഖ്യാപിക്കാതെ ജനദ്രോഹ നയം തുടരുന്നതിനെതിരെ ഭാരതീയ ജനതാ പാർട്ടി വടകര മണ്ഡലം കമ്മറ്റി വടകര പുതിയ ബസ്റ്റാൻ്റ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി.

## Article Content

**വടകര: **കേന്ദ്ര സർക്കാർ പെട്രോൾ-ഡീസൽ വില കുറച്ച സാഹചര്യത്തിൽ കേരള സർക്കാർ നികുതി ഇളവ് പ്രഖ്യാപിക്കാതെ ജനദ്രോഹ നയം തുടരുന്നതിനെതിരെ ഭാരതീയ ജനതാ പാർട്ടി വടകര മണ്ഡലം കമ്മറ്റി വടകര പുതിയ ബസ്റ്റാൻ്റ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി.

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് വിവി രാജൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പി പി വ്യാസൻ അദ്ധ്യക്ഷനായ പരിപാടിയിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം പി വിജയബാബു മാസ്റ്റർ,എ വി ഗണേശൻ, അടിയേരി രവീന്ദ്രൻ, അരീക്കോത്ത് രാജൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് സജീതാമണലിൽ, കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് ബാബു മണിയാറത്ത്, ഒബിസി മോർച്ച മണ്ഡലം പ്രസിഡൻ്റ് രതീശൻ പുറങ്കര, മണ്ഡലം ജനറൽ സെക്രട്ടറി വിനീഷ് പുതുപ്പണം തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സിപി ചന്ദ്രൻ സ്വാഗതവും മണ്ഡലം ട്രഷറർ കെവി രതീശൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45459/the-bjp-held-an-evening-dharna-at-the-new-bus-stand-in-vadakara)