ആഘോഷ തിമിർപ്പിൽ വിംസ് മഹാരാജാസ് ഫെസ്റ്റ്

ആഘോഷ തിമിർപ്പിൽ  വിംസ് മഹാരാജാസ് ഫെസ്റ്റ്
May 28, 2022 02:11 PM | By Divya Surendran

വടകര: സ്വന്തം ക്യാമ്പസ്സ് മാത്രമല്ല ,വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ തൊട്ടുണർത്താൻ രണ്ടു ദിവസം വിപുലമായ ക്യാമ്പസ്സ് ഫെസ്റ്റ് സംഘടിപ്പിച്ച് മഹാരാജാസ് കോളേജും ,വിംസ് പാരാമെഡിക്കൽസും സമാന്തര വിദ്യാഭ്യാസ രംഗത്ത് പുതുചരിത്രം സൃഷ്ടിക്കുന്നു.

മഹാരാജാസ്‌ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സംഘടിപ്പിച്ച വിംസ് മഹാരാജാസ് ഫെസ്റ്റ് ഇന്നലെയും ,ഇന്നുമായി വടകര ടൗൺ ഹാളിൽ നടന്നു. ഫെസ്റ്റ് വിദ്യാർത്ഥികൾക്ക് ഉള്ളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഏറെ സഹായകമായെന്ന് മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വ്യക്തമാക്കി.

ജൂണിൽ പബ്ലിക് എക്സാം നടക്കാനിരിക്കെ ഇത്തരം ഒരു ഫെസ്റ്റ് സംഘടിപ്പിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും. മഹാരാജാസ് കോളേജിൻ്റെയും ,വിംസ് പാരാമെഡിക്കൽസിൻ്റെയും വടകര, കല്ലാച്ചി സെൻ്ററുകളിലെ വിദ്യാർത്ഥികളാണ് ഫെസ്റ്റിൽ പങ്കെടുത്തത്.


വിവിധ ഗാനമേള നൃത്തനൃത്യങ്ങൾ, മാർഗ്ഗംകളി , ഹാസ്യ പരിപാടികൾ എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി പരിപാടികളിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. രണ്ടു ദിവസത്തെ പരിപാടികൾ മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ് ഡയറക്ടർ ബിജിത്ത് എം കെ യുടെ അധ്യക്ഷതയിൽ വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് കൗൺസിലർ പ്രേമകുമാരി ഉപഹാര സമർപ്പണം നടത്തി. അബ്ദുറഹ്മാൻ മാസ്റ്റർ, വിജയൻ മാസ്റ്റർ, രമേശ് പുറമേരി, പ്രഭാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ദിനേശൻ മരുതോങ്കര സ്വാഗതം പറഞ്ഞു. ജസ്ന നന്ദിയും പറഞ്ഞു.

ക്യാമ്പസ്സിൽ പഠിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. കുറഞ്ഞ സീറ്റുകളും ,ഉയർന്ന ഫീസും കാരണം മിക്കവരുടേയും ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം പൂവണിയാറില്ല ,എന്നാൽ വടകര മഹാ രാജാസ് കോളേജ് ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം യാഥാർത്ഥത്യമാക്കുകയാണ് .

വടകര ,പച്ചക്കറി മുക്കിലാണ് മഹാരാജാസ് കോളേജിൻ്റെ ക്യാമ്പസ് ഒരുങ്ങുന്നത്. പ്ലസ് വൺ പ്ലസ് ടു +2 NIOS ( 6 Month) ബി എ ബി.കോം ബി.ബി.എ എം.എ എകോം എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചത് . കൂടുതൽ വിവരങ്ങൾക്ക് വിളക്കുക 9447 577 441

Vims Maharaja's Fest in celebration

Next TV

Related Stories
മടപ്പള്ളിയുടെ പശ്ചാത്തലത്തിൽ സിനിമ മടപ്പള്ളി യുണൈറ്റഡ്: പ്രദർശനം വടകര കീർത്തി മുദ്രയിൽ

Jul 4, 2022 09:00 PM

മടപ്പള്ളിയുടെ പശ്ചാത്തലത്തിൽ സിനിമ മടപ്പള്ളി യുണൈറ്റഡ്: പ്രദർശനം വടകര കീർത്തി മുദ്രയിൽ

വടക്കൻ മലബാറിൻ്റെ ഭാഷാ ശൈലിയാണ് ചിത്രത്തിനെ കൂടുതൽ ജനകീയമാക്കുന്നത്, അതുകൊണ്ടുതന്നെ മലബാറിൻ്റെ സ്വന്തം സിനിമയായി മടപ്പള്ളി യുണൈറ്റഡ് എന്ന ഈ...

Read More >>
കടൽക്ഷോഭം; തീരദേശവാസികൾ ആശങ്കയിൽ

Jul 4, 2022 08:45 PM

കടൽക്ഷോഭം; തീരദേശവാസികൾ ആശങ്കയിൽ

അഴിത്തല മുതൽ കുരിയാടി വരെയുള്ള തീരദേശ വാർഡുകളിൽ ഇനി ആശങ്കയുടെയും ഭീതിയുടെയും...

Read More >>
കോടിപതി; വെള്ളികുളങ്ങര സ്വദേശിയെ തേടിയെത്തിയത്  ഒരു കോടിയുടെ ഭാഗ്യം

Jul 4, 2022 06:40 PM

കോടിപതി; വെള്ളികുളങ്ങര സ്വദേശിയെ തേടിയെത്തിയത് ഒരു കോടിയുടെ ഭാഗ്യം

ഞായറാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹനായത് വെള്ളിക്കുളങ്ങര സ്വദേശി...

Read More >>
ഹൃദയം ചേർത്ത്;  മണിയൂർഗവ: ഹയർസെക്കൻഡറി അധ്യാപകന് സ്റ്റുഡൻ്റ് പൊലീസിൻ്റെ ആദരം

Jul 4, 2022 05:41 PM

ഹൃദയം ചേർത്ത്; മണിയൂർഗവ: ഹയർസെക്കൻഡറി അധ്യാപകന് സ്റ്റുഡൻ്റ് പൊലീസിൻ്റെ ആദരം

ഗവ: ഹയർസെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ കെ ഹാരിസിനെ സ്കൂളിലെ എസ്.പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ...

Read More >>
താര നിരകൾ അണിനിരക്കുന്നു; അപ്ഡേറ്റ് ഡിജിറ്റൽ  ഉദ്ഘാടനം 6  ന്

Jul 4, 2022 04:39 PM

താര നിരകൾ അണിനിരക്കുന്നു; അപ്ഡേറ്റ് ഡിജിറ്റൽ ഉദ്ഘാടനം 6 ന്

സൗത്ത് ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂർ മൊബൈൽ ഷോറൂമുമായി അപ്ഡേറ്റ് ഡിജിറ്റൽ കോഴിക്കോട്...

Read More >>
ഫാമിലി വെഡ്ഡിങ്ങിൽ പുരുഷ വസ്ത്രങ്ങൾക്ക് ഓഫർ പെരുമഴ

Jul 4, 2022 03:10 PM

ഫാമിലി വെഡ്ഡിങ്ങിൽ പുരുഷ വസ്ത്രങ്ങൾക്ക് ഓഫർ പെരുമഴ

ബ്രാൻ്റഡ് ഷർട്ടുകൾക്ക് കിടിലൻ ഓഫറുകളുമായി ഫാമിലി വെഡ്ഡിംഗ്...

Read More >>
Top Stories