---
title: "കെ പി എസ് ടി എ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി"
english_title: " For KPSTA Retiring Teachers Farewell was given"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45664/for-kpsta-retiring-teachers-farewell-was-given"
published_at: "2022-05-28T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62922b8ac4283_kpsta.jpg"
keywords: []
---

# കെ പി എസ് ടി എ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **തോടന്നൂർ: **തോടന്നൂർ സബ് ജില്ലയിൽ നിന്നും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ പി എസ് ടി എ തോടന്നൂർ സബ്ജില്ലകമ്മിറ്റി യാത്രയയപ്പ് നൽകി.

## Article Content

**തോടന്നൂർ: **തോടന്നൂർ സബ് ജില്ലയിൽ നിന്നും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ പി എസ് ടി എ തോടന്നൂർ സബ്ജില്ലകമ്മിറ്റി യാത്രയയപ്പ് നൽകി.

യാത്രയയപ്പ് സമ്മേളനം തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.പി.കെ.സുരേന്ദ്രൻ മാസ്റ്റർ ആധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി രാമചന്ദ്രൻ മാസ്റ്റർ ഉപഹാരം നൽകി.

വിദ്യാഭ്യാസ ജില്ല സെക്രട്ടറി പി രാജീവൻ മാസ്റ്റർ,ഷിജിത് മാസ്റ്റർ,അജിത് കുമാർ,പ്രേംദാസ്, ഹകീം ടി ,പി എം പ്രേകുമാർ,വിനോദ്കുമാർ, സി വി അനൂപ്, സി കെ മനോജ്‌ കുമാർ, ജയപ്രഭ,പി.കെ.അഹമ്മദ്, ഉഷാകുമാരി എൻ.എം, കെ.സി.ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45664/for-kpsta-retiring-teachers-farewell-was-given)