---
title: "അട്ടിമറിയും അവഗണനയും; തിരുവള്ളൂർപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാർച്ച് "
english_title: "Mass march to Tiruvallur Panchayat office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45727/mass-march-to-tiruvallur-panchayat-office"
published_at: "2022-05-29T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292d57a14a05_march.jpg"
keywords: []
---

# അട്ടിമറിയും അവഗണനയും; തിരുവള്ളൂർപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാർച്ച് 

> **Lead Summary:** **വടകര: **തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ മെല്ലെപ്പോക്ക് നയത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് എൽ.ഡി.എഫ്. കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാർച്ച് നടത്തി.

## Article Content

**വടകര: **തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ മെല്ലെപ്പോക്ക് നയത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് എൽ.ഡി.എഫ്. കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാർച്ച് നടത്തി.

സംസ്ഥാനസർക്കാർ നടപ്പാക്കുന്ന ജനോപകാരപ്രദമായ ജൽ ജീവൻ, നിലാവ് തുടങ്ങിയ പദ്ധതികൾ ഗ്രാമപ്പഞ്ചായത്ത് അട്ടിമറിക്കുകയോ അവഗണിക്കുകയോ ചെയ്യുകയാണെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്.

സി.പി.എം. ലോക്കൽകമ്മിറ്റി ഓഫീസ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് തിരുവള്ളൂർ അങ്ങാടിയിലൂടെ പഞ്ചായത്ത് ഓഫീസിനു മുന്നിൽ എത്തിച്ചേർന്നു. വടകര ഏരിയാകമ്മിറ്റി അംഗം എൻ.കെ. അഖിലേഷ് ഉദ്ഘാടനം ചെയ്തു.

എം.ടി. രാജൻ അധ്യക്ഷനായി. എ. മോഹനൻ, പി.പി. രാജൻ, പി.കെ. ശ്രീധരൻ, വടയക്കണ്ടി നാരായണൻ, വള്ളിൽ ശ്രീജിത്ത്‌, എം. ചന്ദ്രശേഖരൻ, എ.പി. അഷ്‌റഫ്‌, ഗോപീനാരായണൻ എന്നിവർ സംസാരിച്ചു. ടി.വി. സഫീറ, ടി.കെ. ബാലൻ, വള്ളിൽ ശാന്ത, ഹംസ വായേരി, എം.വി. കുഞ്ഞമ്മദ്, എ.കെ. പ്രസിന തുടങ്ങിയവർ നേതൃത്വംനൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45727/mass-march-to-tiruvallur-panchayat-office)