---
title: "വയർമാൻമാരുടെ കൂട്ടായ്മ; അനിൽകുമാറിന്റെ വീട്ടിൽ വെളിച്ചമെത്തി "
english_title: "Community of wiremen; The light came on at Anilkumar's house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45762/community-of-wiremen-the-light-came-on-at-anilkumars-house"
published_at: "2022-05-29T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292f5f90d926_anil.jpg"
keywords: []
---

# വയർമാൻമാരുടെ കൂട്ടായ്മ; അനിൽകുമാറിന്റെ വീട്ടിൽ വെളിച്ചമെത്തി 

> **Lead Summary:** **വടകര:** ചോറോട് താഴെ കണ്ടോത്ത് അനിൽകുമാറിന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി. മുട്ടുങ്ങൽ സെക്‌ഷനിലെ ഓവർസിയർ കെ. ബിജുവിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വയർമെൻമാരുടെ സഹായത്തോടെ സൗജന്യമായി വയറിങ് ചെയ്ത് വൈദ്യുതി ലഭ്യമാക്കി.

## Article Content

**വടകര:** ചോറോട് താഴെ കണ്ടോത്ത് അനിൽകുമാറിന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി. മുട്ടുങ്ങൽ സെക്‌ഷനിലെ ഓവർസിയർ കെ. ബിജുവിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വയർമെൻമാരുടെ സഹായത്തോടെ സൗജന്യമായി വയറിങ് ചെയ്ത് വൈദ്യുതി ലഭ്യമാക്കി.

ഓൾകേരള ലൈസൻസ്‍ഡ് വയർമെൻ അസോസിയേഷന്റെ ഇടപെടലിന്റെ ഫലമായാണ് വെളിച്ചമെത്തിച്ചത്. അസോസിയേഷൻ സെക്രട്ടറി ജിജിത്ത്, പ്രസിഡൻറ് ഹരിദാസൻ ,കോ-ഓർഡിനേറ്റർ എസ്.പി. അബ്ദുൾറഹിമാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45762/community-of-wiremen-the-light-came-on-at-anilkumars-house)