---
title: "വടകരയില്‍ കെ എസ് യു മാര്‍ച്ചില്‍  സംഘര്‍ഷം"
english_title: "CLASH IN KSU MARCH IN VATAKARA "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4582/clash-in-ksu-march-in-vatakara"
published_at: "2021-10-11T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61640616b28c9_KSU PROTESET VATAKARA .jpg"
keywords: []
---

# വടകരയില്‍ കെ എസ് യു മാര്‍ച്ചില്‍  സംഘര്‍ഷം

> **Lead Summary:** വടകര: അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

## Article Content

വടകര: അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

 കെ എസ് യു ബ്ലോക്ക് അഖില്‍ നന്ദാനത്ത് , വിടി സൂരജ് എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അഖില്‍ നന്ദാനത്ത് അധ്യക്ഷത വഹിച്ചു. സുബിന്‍ മടപ്പള്ളി, വി ടി സൂരജ് , യാനിബ് , രാഹുല്‍ ചാലില്‍, മുഹാദ്, ആദില്‍ മുണ്ടിയത്ത് എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4582/clash-in-ksu-march-in-vatakara)