---
title: "ഏറാമല കോക്കനട്ട് കോംപ്ലക്‌സ് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി"
english_title: "Eramala Coconut Complex launches new products"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45868/eramala-coconut-complex-launches-new-products"
published_at: "2022-05-29T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62936d8165824_eramala.jpg"
keywords: []
---

# ഏറാമല കോക്കനട്ട് കോംപ്ലക്‌സ് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി

> **Lead Summary:** **വടകര:** ഏറാമല ബേങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏറാമല കോക്കനട്ട് കോംപ്ലക്‌സ് രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി.

## Article Content

**വടകര:** ഏറാമല ബേങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏറാമല കോക്കനട്ട് കോംപ്ലക്‌സ് രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി.

കേരളത്തിലാകെ പ്രചാരം സിദ്ധിച്ച മയൂരം വെളിച്ചണ്ണയ്ക്കും തേങ്ങാപ്പാലിനും പുറമെ പുതിയ ഉല്‍പ്പന്നങ്ങളായ മയൂരം ഹെര്‍ബല്‍ ഹെയര്‍ ഓയിലും, മയൂരം വെന്തവെളിച്ചെണ്ണ (ഉരുക്ക് വെളിച്ചെണ്ണ) യും ഓർക്കാട്ടേരി വി.കെ.കെ നമ്പ്യാര്‍ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന ജീവനക്കാരുടെ കുടുംബ സംഗമത്തില്‍ വെച്ച് നബാര്‍ഡ് ജില്ലാ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എ മുഹമ്മദ് റിയാസ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കെ.പി ഉഷ, ഇ.വി സുഷമ എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് യാത്രയപ്പ് നല്‍കി. 2020-21 വര്‍ഷത്തെ പ്രവര്‍ത്തന മികവിന് ബ്രാഞ്ചുകള്‍ക്കും കലക്ഷന്‍ ഏജന്റുമാര്‍ക്കുമുള്ള ഉപഹാര സമര്‍പ്പണം സഹകരണ സംഘം കോഴിക്കോട് ജില്ലാ അസി. രജിസ്ട്രാര്‍ (പ്ലാനിംഗ്) ശ്രീ. ഇ.എം അഗസ്‌ററി നിര്‍വ്വഹിച്ചു.

ബേങ്ക് വൈസ് ചെയര്‍മാന്‍ പി.കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ.ടി.കെ സുരേഷ് ബാബു, എം.കെ ഭാസ്‌കരന്‍, കെ.കെ കൃഷ്ണന്‍, പി. രാജന്‍, എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.കെ ദിവാകരന്‍ മാസ്റ്റര്‍, ഒ. മഹേഷ്‌കുമാര്‍, കെ.കെ മനോജ്കുമാര്‍, എം.കെ ബാബുരാജ്, കെ.വി ചന്ദ്രി, എം.കെ വിജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45868/eramala-coconut-complex-launches-new-products)