---
title: "സ്കൂൾ ലൈബ്രറികൾ ജനകീയവത്കരിക്കണം- വി ടി മുരളി "
english_title: "School libraries should be popularized - VT Murali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45919/school-libraries-should-be-popularized-vt-murali"
published_at: "2022-05-29T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293ad909aa47_library.jpg"
keywords: []
---

# സ്കൂൾ ലൈബ്രറികൾ ജനകീയവത്കരിക്കണം- വി ടി മുരളി 

> **Lead Summary:** **തോടന്നൂർ:** സ്കൂൾ ലൈബ്രറികൾ ജനകീയവത്കരിക്കേണ്ടതുണ്ടെന്നും അവ പൊതുജനങ്ങൾക്കുകൂടി ഉപകാരപ്രദമാകുന്ന വിധം മാറ്റണമെന്നും വി.ടി. മുരളി പറഞ്ഞു.

## Article Content

**തോടന്നൂർ:** സ്കൂൾ ലൈബ്രറികൾ ജനകീയവത്കരിക്കേണ്ടതുണ്ടെന്നും അവ പൊതുജനങ്ങൾക്കുകൂടി ഉപകാരപ്രദമാകുന്ന വിധം മാറ്റണമെന്നും വി.ടി. മുരളി പറഞ്ഞു.

യു.പി. സ്കൂൾ വാർഷികോത്സവവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചലച്ചിത്ര പിന്നണി ഗായകൻ വി.ടി. മുരളി. തോടന്നൂർ യു.പി. സ്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനിയും നിർവഹിച്ചു.

വാർഡംഗം രമ്യ പുലക്കുന്നുമ്മൽ അധ്യക്ഷയായി. പ്രധാനാധ്യാപകൻ സി.കെ. മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി, രഞ്ജിനി വെള്ളാച്ചേരി, എ.ഇ.ഒ. സി.കെ. ആനന്ദൻ, മാനേജർ പാലോളി കമലു അമ്മ, പി.ടി.എ. പ്രസിഡൻറ് സി.പി. സുനിൽകുമാർ, പയ്യsിമീത്തൽ രമേശൻ, എം.ടി. രാജൻ, ശ്രീജിത്ത് പറമ്പത്ത്, സ്വാഗതസംഘം കൺവീനർ വി.കെ. സുബൈർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.ആർ. സജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45919/school-libraries-should-be-popularized-vt-murali)