---
title: "ജൂവലറി പൊളിച്ച് കവർച്ച; അന്വേഷണം ഊർജ്ജിതമാക്കണമെന്ന് വ്യാപാരിവ്യവസായി സമിതി"
english_title: "Theft by breaking the shutters of a jewelery shop on Vadakara Market Road."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45948/theft-by-breaking-the-shutters-of-a-jewelery-shop-on-vadakara-market-road"
published_at: "2022-05-30T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62942621a8608_GLASS.jpg"
keywords: []
---

# ജൂവലറി പൊളിച്ച് കവർച്ച; അന്വേഷണം ഊർജ്ജിതമാക്കണമെന്ന് വ്യാപാരിവ്യവസായി സമിതി

> **Lead Summary:** **വടകര:** വടകര മാർക്കറ്റ് റോഡിലെ ജൂവലറിയുടെ ഷട്ടർ പൊളിച്ച് മോഷണം. ജൂവലറി വർക്ക് ഷോപ്പിന്റെയും സമീപത്തെ ഗോഡൗണിന്റെയും ഷട്ടർ പൊളിച്ച് മോഷണശ്രമവും നടന്നു.

## Article Content

**വടകര:** വടകര മാർക്കറ്റ് റോഡിലെ ജൂവലറിയുടെ ഷട്ടർ പൊളിച്ച് മോഷണം. ജൂവലറി വർക്ക് ഷോപ്പിന്റെയും സമീപത്തെ ഗോഡൗണിന്റെയും ഷട്ടർ പൊളിച്ച് മോഷണശ്രമവും നടന്നു.

ശബിഷ ജൂവലറിയുടെ ഷട്ടറും ഉള്ളിലെ ഗ്ലാസും തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. 6000 രൂപ മോഷണം പോയി. ലോക്കർ തകർക്കാൻ ശ്രമം നടന്നെങ്കിലും നടന്നില്ല.

ഇതിന്റെ ലോക്ക് ഉൾപ്പെടെ കേടുവരുത്തി. ഷട്ടർ കമ്പിപ്പാരയോ മറ്റോ ഉപയോഗിച്ച് അകത്തിയ ശേഷം ഗ്ലാസും തകർത്തു. സൂപ്പർ ജൂവലറി വർക് ഷോപ്പിന്റെ ഷട്ടർ തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് വ്യാപാരിവ്യവസായി സമിതി വടകര യൂണിറ്റ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45948/theft-by-breaking-the-shutters-of-a-jewelery-shop-on-vadakara-market-road)