---
title: "സ്മാരക നിലയം; വള്ളിയാട്  ഹൈദരലി ശിഹാബ് സാംസ്കാരികനിലയം നാടിന് സമർപ്പിച്ചു   "
english_title: "Memorial Station; Valliyad Hyder Ali Shihab Cultural Center dedicated to Nadu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45954/memorial-station-valliyad-hyder-ali-shihab-cultural-center-dedicated-to-nadu"
published_at: "2022-05-30T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294349b52477_shihab.jpg"
keywords: []
---

# സ്മാരക നിലയം; വള്ളിയാട്  ഹൈദരലി ശിഹാബ് സാംസ്കാരികനിലയം നാടിന് സമർപ്പിച്ചു   

> **Lead Summary:** **വടകര: **വള്ളിയാട് ശാഖാ മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ നവീകരിച്ച ആസ്ഥാനമന്ദിരവും ഹൈദരലി ശിഹാബ് തങ്ങൾ സാംസ്കാരികനിലയവും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു.

## Article Content

**വടകര: **വള്ളിയാട് ശാഖാ മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ നവീകരിച്ച ആസ്ഥാനമന്ദിരവും ഹൈദരലി ശിഹാബ് തങ്ങൾ സാംസ്കാരികനിലയവും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു.

നാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ ഓഫീസിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ. മൊയ്തീൻ അധ്യക്ഷത വഹിച്ചു. നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ചുണ്ടയിൽ മൊയ്തുഹാജി, കണ്ണോത്ത് സൂപ്പിഹാജി, ആർ.കെ. മുഹമ്മദ്, സി.എ. നൗഫൽ, എം.സി. മൊയ്തു, പി. ഇബ്രാഹിം ഹാജി, പി. അബ്ദുറഹിമാൻ, സി.കെ. സൂപ്പി, വി.കെ. രാധാകൃഷ്ണൻ നമ്പ്യാർ, ബവിത്ത് മലോൽ, അബ്ദുല്ല തൻഈം, ഷബീർ കോട്ടപ്പള്ളി, അർഷാദ് തോടന്നൂർ, എം.സി. അഷ്‌റഫ്, ജലീൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45954/memorial-station-valliyad-hyder-ali-shihab-cultural-center-dedicated-to-nadu)