---
title: "പാഠ്യപദ്ധതി; കേന്ദ്രസർക്കാരിന്റെ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും- മുല്ലപ്പള്ളി രാമചന്ദ്രൻ   "
english_title: "Curriculum; Mullappally Ramachandran: The move by the central government will have far-reaching repercussions"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45955/curriculum-mullappally-ramachandran-the-move-by-the-central-government-will-have-far-reaching-repercussions"
published_at: "2022-05-30T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62943722c0bb7_mullappalli.jpg"
keywords: []
---

# പാഠ്യപദ്ധതി; കേന്ദ്രസർക്കാരിന്റെ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും- മുല്ലപ്പള്ളി രാമചന്ദ്രൻ   

> **Lead Summary:** **വടകര:** പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ വിദ്യാർഥികളിലും പൊതുസമൂഹത്തിലും ഭിന്നിപ്പും വർഗീയധ്രുവീകരണവും നടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

## Article Content

**വടകര:** പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ വിദ്യാർഥികളിലും പൊതുസമൂഹത്തിലും ഭിന്നിപ്പും വർഗീയധ്രുവീകരണവും നടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

കെ.പി.എസ്.ടി.എ. വടകര വിദ്യാഭ്യാസ ജില്ലാ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി.

എൻ. ശ്യാംകുമാർ മുഖ്യാതിഥിയായി. പി. രാജീവൻ, അശോക് കുമാർ, കെ. സജീവൻ, സജീവൻ കുഞ്ഞോത്ത്, പി.കെ. കോയ, ഷാജു പി. കൃഷ്ണൻ, ടി.കെ. പ്രവീൺ, ആർ.പി. ഷോഭിദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45955/curriculum-mullappally-ramachandran-the-move-by-the-central-government-will-have-far-reaching-repercussions)