---
title: "ചോറോട് ഈസ്റ്റിൽ ഹരിശ്രീ അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Harishree Anganwadi Entrance Ceremony was organized at Chorode East"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46083/harishree-anganwadi-entrance-ceremony-was-organized-at-chorode-east"
published_at: "2022-05-30T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294b0dd8f0fb_pravashanoolsvm.jpg"
keywords: []
---

# ചോറോട് ഈസ്റ്റിൽ ഹരിശ്രീ അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **ചോറോട് ഈസ്റ്റ്: **ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊനാം വാർഡിലെ പാഞ്ചേരി പൊക്കൻ മെമ്മോറിയൽ ഹരിശ്രീ അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി.

## Article Content

**ചോറോട് ഈസ്റ്റ്: **ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊനാം വാർഡിലെ പാഞ്ചേരി പൊക്കൻ മെമ്മോറിയൽ ഹരിശ്രീ അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി.

വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത വിളംബര ജാഥ നടത്തി. കലാപരിപാടികളും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും നൽകി. അങ്കണവാടിക്ക് രക്ഷിതാക്കളുടെ വക മിക്സി, ഫാൻ, സൗണ്ട് സിസ്റ്റം, എൽ ഇ ഡി ലൈറ്റുകൾ ഉപഹാരമായി നൽകി.

പ്രവേശനോത്സവം വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഐ സി ഡി.'എസ് സൂപ്പർവൈസർ സീന, കെ.കെ.തുളസി ടീച്ചർ, വി.അനിൽകുമാർ മാസ്റ്റർ, സി.പി.ചന്ദ്രൻ, സുരേന്ദ്രൻ എം.ടി.കെ, പ്രഭാവതി ദേവി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46083/harishree-anganwadi-entrance-ceremony-was-organized-at-chorode-east)