---
title: "യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്;  ഓർക്കാട്ടേരി അപകടം അമിതവേഗതയെന്ന് പൊലീസ്   "
english_title: "The young man escaped with a headache; Orkatteri accident: Police say speeding"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46172/the-young-man-escaped-with-a-headache-orkatteri-accident-police-say-speeding"
published_at: "2022-05-31T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629578745ea87_accident.jpg"
keywords: []
---

# യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്;  ഓർക്കാട്ടേരി അപകടം അമിതവേഗതയെന്ന് പൊലീസ്   

> **Lead Summary:** **വടകര : **സംസ്ഥാന പാത ഓർക്കാട്ടേരിയിലുണ്ടായ വാഹനാപകടം അശ്രദ്ധയും അമിതവേഗതയും കാരണമെന്ന് പൊലീസ്. ഒ.പി.കെ. യി ലാണ് കാറിൽ ബുള്ളറ്റ് ബൈക്ക് കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റത്.

## Article Content

**വടകര : **സംസ്ഥാന പാത ഓർക്കാട്ടേരിയിലുണ്ടായ വാഹനാപകടം അശ്രദ്ധയും അമിതവേഗതയും കാരണമെന്ന് പൊലീസ്. ഒ.പി.കെ. യി ലാണ് കാറിൽ ബുള്ളറ്റ് ബൈക്ക് കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റത്.

ഇരിങ്ങണ്ണൂർ രയരോത്ത് ഫർസീർ (22) , കച്ചേരി കുന്നാറത്ത് ഫർസീൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പ്രവാസി വർക് ഷോപ്പിന് സമീപത്താണ് അപകടം നടന്നത്.

വടകര ഭാഗത്തേക്ക് പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

പരിക്കേറ്റ യുവാക്കളെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ സഞ്ചരിച്ച കുടുംബത്തിന് പരിക്കൊന്നുമില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46172/the-young-man-escaped-with-a-headache-orkatteri-accident-police-say-speeding)