---
title: "ഓർമ്മൾ മായതെ....... നാലര പതിറ്റാണ്ടിനിപ്പുറം അവർ വീണ്ടും മാച്ചി നാരി കുന്നിൻ്റെ പടികൾ കയറി"
english_title: "For more than four and a half decades, they climbed the steps of Machi Nari Hill again"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46174/For-more-than-four-and-a-half-decades-they-climbed-the-steps-of-Machi-Nari-Hill-again"
published_at: "2022-05-31T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62957d5e11b1d_memory.jpg"
keywords: []
---

# ഓർമ്മൾ മായതെ....... നാലര പതിറ്റാണ്ടിനിപ്പുറം അവർ വീണ്ടും മാച്ചി നാരി കുന്നിൻ്റെ പടികൾ കയറി

> **Lead Summary:** **വടകര: **നാല്പത്തിയാറ് വർഷങ്ങൾക്കപ്പുറം ഇവിടെ നിറഞ്ഞുല്ലസിച്ച കൗമാരം ജീവിത സായാഹ്നത്തിലേക്ക് കടക്കും മുൻപെ ഒരു വട്ടം കൂടി ഒത്തുകൂടി.

## Article Content

**വടകര: **നാല്പത്തിയാറ് വർഷങ്ങൾക്കപ്പുറം ഇവിടെ നിറഞ്ഞുല്ലസിച്ച കൗമാരം ജീവിത സായാഹ്നത്തിലേക്ക് കടക്കും മുൻപെ ഒരു വട്ടം കൂടി ഒത്തുകൂടി.

പഴയ കലാലയ സ്മരണകൾ നെഞ്ചേറ്റാൻ, മായത്ത ഓർമ്മകളുമായി നാലര പതിറ്റാണ്ടിനിപ്പുറം അവർ വീണ്ടും മാച്ചി നാരി കുന്നിൻ്റെ പടികൾ കയറിയെത്തി.

മടപ്പള്ളി ഗവ. കോളേജ് 1974-76 ബാച്ച് പ്രീഡിഗ്രി ബാച്ച് സംഗമം ഏറെ ശ്രദ്ധേയമായി.30 പൂർവ്വ വിദ്യാർത്ഥികളെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കാൻ കഴിഞ്ഞത് സംഘാടക മികവായി. സമൂഹത്തിൽ വിവിധ തുറകളിൽ ജോലി ചെയ്ത് വിശ്രമ ജീവിതത്തിലേക്ക് കടന്നവരാണ് ഇവരിലേറയും.

കെ.എൻ. അജിത്ത് അധ്യക്ഷതവഹിച്ചു. മണിയോത്ത് നാരായണൻ പദ്ധതി വിശദീകരിച്ചു. പി. ശ്രീധരൻ, എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി. ശ്രീനാഥിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ സി.എച്ച്. അജയകുമാർ ടീം ജേതാക്കളായി.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46174/For-more-than-four-and-a-half-decades-they-climbed-the-steps-of-Machi-Nari-Hill-again)