---
title: "കണ്ണീർക്കരയാക്കരുത്... ദേശീയപാതയിൽ കണ്ണൂക്കരയെ  വിഭജിക്കുന്നതിനെതിരെ ജനകീയ സമരം"
english_title: "People's agitation against the division of Kannukkara on the National Highway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46177/peoples-agitation-against-the-division-of-kannukkara-on-the-national-highway"
published_at: "2022-05-31T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6295804e0268e_road.jpg"
keywords: []
---

# കണ്ണീർക്കരയാക്കരുത്... ദേശീയപാതയിൽ കണ്ണൂക്കരയെ  വിഭജിക്കുന്നതിനെതിരെ ജനകീയ സമരം

> **Lead Summary:** **വടകര : **ദേശീയപാത വികസനത്തിന്റെമറവിൽ കണ്ണൂക്കരയെ വിഭജിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിനെതിരേ ജനകീയമുന്നണിയുടെ നേതൃത്വത്തിൽ കണ്ണൂക്കരയിൽ പ്രക്ഷോഭം സംഘടിപ്പിച്ചു.

## Article Content

**വടകര : **ദേശീയപാത വികസനത്തിന്റെമറവിൽ കണ്ണൂക്കരയെ വിഭജിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിനെതിരേ ജനകീയമുന്നണിയുടെ നേതൃത്വത്തിൽ കണ്ണൂക്കരയിൽ പ്രക്ഷോഭം സംഘടിപ്പിച്ചു.

ദേശീയപാത 45 മീറ്ററിൽ വീതികൂട്ടി വികസിപ്പിക്കുമ്പോൾ റോഡിന് ഇരുവശത്തെയും ജനങ്ങൾക്ക് റോഡ് മുറിച്ചുകടക്കാൻ മറ്റുവഴികളില്ലാതാവുകയാണ്. ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു അനുകൂലസമീപനവും സ്വീകരിക്കുന്നില്ലെന്ന് മുന്നണി കുറ്റപ്പെടുത്തി.

മാടാക്കര തീരദേശ മേഖലയിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് കണ്ണൂക്കര ടൗണിലേക്ക് എത്തിച്ചേരാനും കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് ചോമ്പാൽ ഹാർബറിലേക്ക് എത്തിച്ചേരാനും പറ്റാവുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. സമരം കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഐ. മൂസ മുഖ്യപ്രഭാഷണം നടത്തി. ബാബു ഒഞ്ചിയം, ഒ.കെ. കുഞ്ഞബ്ദുള്ള, പി.വി. അരവിന്ദൻ, അഷറഫ്, ടി.കെ. സിബി, എൻ.പി. ഭാസ്കരൻ, സി.കെ. വിശ്വനാഥൻ, യൂസഫ് മമ്മാലികണ്ടി, സുധീർ മഠത്തിൽ, വള്ളിൽ മഹമൂദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46177/peoples-agitation-against-the-division-of-kannukkara-on-the-national-highway)